Pullippuli pole

പുള്ളിപ്പുലി പോലെ
Year
Language

പുള്ളിപ്പുലി പോലെ വന്നു
തുള്ളൽപ്പനി കൊണ്ടു നിൽക്കും പെണ്ണേ
എടീ പുല്ലാണെനിക്കു നിന്റെ വെല്ലുവിളി
പുല്ലാണെനിക്കു നിന്റെ വെല്ലുവിളി ഹാ
പുല്ലാണെനിക്കു നിന്റെ വെല്ലുവിളി

അഗ്നിക്കണ്ണും തള്ളിക്കൊണ്ട്
അങ്കപ്പൂവൻ പോലെ നിൽക്കും തൊമ്മാ
ഇനി തല്ലാണു നിനക്കുള്ള തിരിച്ചടി
തല്ലാണു നിനക്കുള്ള തിരിച്ചടി
ഹാ തല്ലാണു നിനക്കുള്ള തിരിച്ചടി

പെണ്ണേ നിൻ പുറംപൂച്ച് വെറും മൂച്ച്
നീ പേക്കോലം തുള്ളുന്ന പച്ചയോന്ത്
എന്റെ കൈതൊട്ടാൽ മാറും നിൻ മുഖഷേപ്പ്
ഹാ പെണ്ണുങ്ങളോട് വേണ്ട നിന്റെ പരാക്രമം
ഹാ ആണുങ്ങൾക്കടങ്ങാത്ത പെണ്ണുങ്ങളുണ്ടോടീ
ഹാ ധീരനാണെന്ന ഭാവം
എലിവാൽ കണ്ടാൽ ഭയന്നോടും പാവം (2)
മലയോട് മല്ലടിച്ചു തളരുന്ന മഠയന്റെ
മണിസത്ത് മുഖം വെച്ചു കെട്ടിയ കുരങ്ങന്റെ കോലം നീ
അയ്യയ്യയ്യയ്യാ കാലം നീ
പോടീ വായാടീ
എടാ പോടാ തെമ്മാടി
(പുള്ളിപ്പുലി പോലെ..)

പൊന്നാം നിൻ കുരിനാക്ക് കരിനാക്ക്
നീ കടിച്ചാൽ വിഷമുള്ള കരിംതേള്
എന്റെ കൈയ്ക്കുള്ളിൽ വരുമൊരു കട്ടുറുമ്പ്
ഹാ നിനക്കു നാണമുണ്ടോടീ
നിനക്കു മാനമുണ്ടോടാ
അല്ലിറാണിയാണെന്ന വീര്യം
വെറും പൊള്ളയായ ചെണ്ട പോലെ ശൂന്യം
മുടിയിന്മേൽ കൊടികെട്ടി വാഴുന്ന യക്ഷിയുടെ
മനസ്സിന്റെ സമനില തെറ്റിയ പിരിശത്തിൻ
രൂപം, നീ
വേഷം നീ
യൂ മങ്കി യൂ ഡോങ്കി
എടാ ഓശെ
എടീ ലൂസേ
(പുള്ളിപ്പുലി പോലെ..)

puḽḽippuli polĕ vannu
tuḽḽalppani kŏṇḍu nilkkuṁ pĕṇṇe
ĕḍī pullāṇĕnikku ninṟĕ vĕlluviḽi
pullāṇĕnikku ninṟĕ vĕlluviḽi hā
pullāṇĕnikku ninṟĕ vĕlluviḽi

agnikkaṇṇuṁ taḽḽikkŏṇḍ
aṅgappūvan polĕ nilkkuṁ tŏmmā
ini tallāṇu ninakkuḽḽa tiriccaḍi
tallāṇu ninakkuḽḽa tiriccaḍi
hā tallāṇu ninakkuḽḽa tiriccaḍi

pĕṇṇe nin puṟaṁpūcc vĕṟuṁ mūcc
nī pekkolaṁ tuḽḽunna paccayont
ĕnṟĕ kaidŏṭṭāl māṟuṁ nin mukhaṣepp
hā pĕṇṇuṅṅaḽoṭ veṇḍa ninṟĕ parākramaṁ
hā āṇuṅṅaḽkkaḍaṅṅātta pĕṇṇuṅṅaḽuṇḍoḍī
hā dhīranāṇĕnna bhāvaṁ
ĕlivāl kaṇḍāl bhayannoḍuṁ pāvaṁ (2)
malayoṭ mallaḍiccu taḽarunna maṭhayanṟĕ
maṇisatt mukhaṁ vĕccu kĕṭṭiya kuraṅṅanṟĕ kolaṁ nī
ayyayyayyayyā kālaṁ nī
poḍī vāyāḍī
ĕḍā poḍā tĕmmāḍi
(puḽḽippuli polĕ..)

pŏnnāṁ nin kurinākk karinākk
nī kaḍiccāl viṣamuḽḽa kariṁteḽ
ĕnṟĕ kaiykkuḽḽil varumŏru kaṭṭuṟump
hā ninakku nāṇamuṇḍoḍī
ninakku mānamuṇḍoḍā
alliṟāṇiyāṇĕnna vīryaṁ
vĕṟuṁ pŏḽḽayāya sĕṇḍa polĕ śūnyaṁ
muḍiyinmel kŏḍigĕṭṭi vāḻunna yakṣiyuḍĕ
manassinṟĕ samanila tĕṭriya piriśattin
rūbaṁ, nī
veṣaṁ nī
yū maṅgi yū ḍoṅgi
ĕḍā ośĕ
ĕḍī lūse
(puḽḽippuli polĕ..)