Pulariyil namme

പുലരിയില്‍ നമ്മെ
Year
Language

ലല്ലല്ലല്ലാലലാല്ലല്ലാ....

പുലരിയില്‍ നമ്മെ വിളിച്ചുണര്‍ത്തും
തലയുമുയര്‍ത്തിനടന്നീടും
കൊക്കരക്കോ കൂവിപ്പാടും
പൂവാലനാര് ആര് പൂവാലനാര്?

കോഴി കോഴി പൂവന്‍കോഴി

കുറയാതെ പുല്ലുതിന്നാലും
മുറതെറ്റാതെ പാലുതരും
പുള്ളിത്തോലാമുടുപ്പണിഞ്ഞീടും
പൂവാലിയാര് ആര് പൂവാലിയാര്?

പശു പശു കൊമ്പിപ്പശു

പുരയുടെ മുന്‍പില്‍ കാവല്‍കിടക്കും
കുരച്ചുചാടി കള്ളനെയകറ്റും
മരിക്കുവോളം നന്ദികാട്ടും
നല്ലവനാര് ആര് നല്ലവനാര്?

നായ് നായ് നമ്മുടെ നായ്

കണ്ണുതുരന്നിവര്‍ കണ്ടെത്തീടാന്‍
കനിവോടെന്നും വെളിച്ചം നല്‍കി
കടലും മാനവുംഭൂമിയും സൃഷ്ടിച്ച
കരുണാമയനാര് ആര് കരുണാമയനാര്?

ദൈവം ദൈവം കാക്കും ദൈവം

lallallallālalāllallā....

pulariyil nammĕ viḽiccuṇarttuṁ
talayumuyarttinaḍannīḍuṁ
kŏkkarakko kūvippāḍuṁ
pūvālanār ār pūvālanār?

koḻi koḻi pūvankoḻi

kuṟayādĕ pulludinnāluṁ
muṟadĕṭrādĕ pāludaruṁ
puḽḽittolāmuḍuppaṇiññīḍuṁ
pūvāliyār ār pūvāliyār?

paśu paśu kŏmbippaśu

purayuḍĕ munpil kāvalgiḍakkuṁ
kuraccusāḍi kaḽḽanĕyagaṭruṁ
marikkuvoḽaṁ nandigāṭṭuṁ
nallavanār ār nallavanār?

nāy nāy nammuḍĕ nāy

kaṇṇudurannivar kaṇḍĕttīḍān
kanivoḍĕnnuṁ vĕḽiccaṁ nalgi
kaḍaluṁ mānavuṁbhūmiyuṁ sṛṣṭicca
karuṇāmayanār ār karuṇāmayanār?

daivaṁ daivaṁ kākkuṁ daivaṁ