Pularittoomanyanyaudulliyil

പുലരിത്തൂമഞ്ഞുതുള്ളിയില്‍
Year
Language

പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു(പുലരി)

മണ്ണിന്‍ ഈറന്‍ മനസ്സിനെ
മാനം തൊട്ടുണര്‍ത്തീ
വെയിലിന്‍ കയ്യില്‍ അഴകോലും
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞു
വര്‍ണ്ണചിത്രങ്ങള്‍ മാഞ്ഞൂ(പുലരി)

കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തീ
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും(പുലരി)

pularittūmaññuduḽḽiyil
puñjiriyiṭṭu prabañjaṁ
bhāraṁ tāṅṅānarudādĕ
nīrmaṇi vīṇuḍaññu vīṇuḍaññu(pulari)

maṇṇin īṟan manassinĕ
mānaṁ tŏṭṭuṇarttī
vĕyilin kayyil aḻagoluṁ
varṇṇasitraṅṅaḽ māññu
varṇṇasitraṅṅaḽ māññū(pulari)

kattittīrnna pagalinṟĕ
pŏṭṭuṁ pŏḍiyuṁ sārttī
duḥkhasmṛtigaḽil ninnallo
pulari piṟakkunnū vīṇḍuṁ
pulari piṟakkunnū vīṇḍuṁ(pulari)