Pularigalum poomanavum

പുലരികളും പൂമണവും
Work
Year
Language

പുലരികളും പൂമണവും കരളുകളില്‍ തേന്‍ ചൊരിയും
മലയാളക്കരയിതിലല്ലോ ഞാന്‍ പിറന്നു

അരുവികളില്‍ തിരവിരിയും തളിരുകളില്‍ കുളിരിഴയും
അതില്‍ നിറയും കലകളിലല്ലോ ഞാനുണര്‍ന്നു
മധുനുകരാനൊഴുകിവരും ചെറുകിളികള്‍ ശ്രുതിപകരും
മാവേലിക്കവിതകളല്ലോ ഞാന്‍ പഠിച്ചു!

കഥകളിയും കാകളിയും കഥപറയും നിറപറയും
കണിയുണരും കളരിയിലല്ലോ ഞാന്‍ വളര്‍ന്നു
മനസ്സുകളില്‍ പ്രഭവിടരാന്‍ മലിനതയോടെതിരിടുവാന്‍
പടവിളിയും പടഹവുമായ് ഞാന്‍ തേര്‍ തെളിക്കും

pularigaḽuṁ pūmaṇavuṁ karaḽugaḽil ten sŏriyuṁ
malayāḽakkarayidilallo ñān piṟannu

aruvigaḽil tiraviriyuṁ taḽirugaḽil kuḽiriḻayuṁ
adil niṟayuṁ kalagaḽilallo ñānuṇarnnu
madhunugarānŏḻugivaruṁ sĕṟugiḽigaḽ śrudibagaruṁ
māvelikkavidagaḽallo ñān paṭhiccu!

kathagaḽiyuṁ kāgaḽiyuṁ kathabaṟayuṁ niṟabaṟayuṁ
kaṇiyuṇaruṁ kaḽariyilallo ñān vaḽarnnu
manassugaḽil prabhaviḍarān malinadayoḍĕdiriḍuvān
paḍaviḽiyuṁ paḍahavumāy ñān der tĕḽikkuṁ