Pudusooryasobhayil

പുതുസൂര്യശോഭയില്‍
Work
Year
Language

പുതുസൂര്യശോഭയില്‍പ്പോലും മുന്നില്‍
കൂരിരുള്‍ താനോ
ലോകമേ ലോകമേ ലോകമേ
അതിമോദമാര്‍ന്നിടും ലോകമേ നിന്‍
നീതിയിതുതാനോ?

തലതാണുനിന്നിടും മാ‍ടം തോറും
ശോകമേ ശോകം ഹാ ശോകമേ ശോകം
സോദരാ... സോദരാ‍... സോദരാ
പൊന്‍ കതിരു നീട്ടും വയലിന്‍ നേട്ടം
കണ്ണുനീര്‍ താനോ

ലോകമേ ലോകമേ ലോകമേ
തവശാന്തിയേകിടും ആത്മദീപം മായുകില്ലൊരുനാള്‍
തോഴീ മായികില്ലൊരുനാള്‍
സുഖശാന്തിവീശും സ്നേഹവീഥി
ചേര്‍ന്നിടാം വേഗം നാളെ ചേര്‍ന്നിടാം വേഗം
സോദരാ... സോദരാ.. സോദരാ...

pudusūryaśobhayilppoluṁ munnil
kūriruḽ tāno
logame logame logame
adimodamārnniḍuṁ logame nin
nīdiyidudāno?

taladāṇuninniḍuṁ māḍaṁ toṟuṁ
śogame śogaṁ hā śogame śogaṁ
sodarā... sodarā... sodarā
pŏn kadiru nīṭṭuṁ vayalin neṭṭaṁ
kaṇṇunīr tāno

logame logame logame
tavaśāndiyegiḍuṁ ātmadībaṁ māyugillŏrunāḽ
toḻī māyigillŏrunāḽ
sukhaśāndivīśuṁ snehavīthi
sernniḍāṁ vegaṁ nāḽĕ sernniḍāṁ vegaṁ
sodarā... sodarā.. sodarā...