പ്രിയ സഖി രാധേ
അറിയുമോ പ്രണയം
പ്രിയ സഖി രാധേ
അറിയുമോ പ്രണയം
ഏഴു വര്‍ണ്ണ പൂനിലാവായോ
രാസലീലാ രാഗഭാവമോ
പുല്ലാങ്കുഴലില്‍ പാടുമോ നീ
പ്രണയ പരിഭവ സാന്ദ്ര സംഗീതം
ഓ ...(പ്രിയ സഖി )
ഏതു രാഗം മൂളണം ഞാന്‍
രാധയൊന്നു ചിരി തൂകാന്‍
എന്നുമീ മിഴികളില്‍
വെണ്മ തൂകാനായ് (ഏതു രാഗം )
പീലിത്തിരുമുടി കാണുവാനായ്
ഓടക്കുഴല്‍വിളി കേള്‍ക്കാനായ്
കാത്തിരുന്നു യമുനാ പുളിനം
പുതിയ പുളകമായി
നിറയും മിഴികളുമായി
(പ്രിയ സഖി )
മേഘമായ് ചാരെ അണയുമോ പ്രിയനേ ...
വെണ്‍ മയൂഖം നൃത്തമാടും
സ്വപ്ന നന്ദനവാടിയില്‍
പ്രേമമായ് മോഹമായ് കൂട്ട് ചേരാമോ
(വെണ്‍ മയൂഖം)
പാതിരാവില്‍ കാതില്‍ മെല്ലെ
ചേര്‍ന്നിരുന്നു കഥ ചൊല്ലാം
ചുടുതായൊരു ചുംബനമേകാം
ചൊടിയില്‍ മെല്ലെ
കവിളില്‍ മെല്ലെ
മേഘമായ് ചാരെ അണയുമോ പ്രിയമായ്
ഏഴു വര്‍ണ്ണ പൂനിലാവായി
രാസലീലാ രാഗഭാവമായ്
പുല്ലാങ്കുഴലില്‍ പാടിടാം
പ്രണയ സുരഭില സാന്ദ്ര സംഗീതം
ഓ ...ആ ...
ആ ...