Predabhoomiyil naavugal

പ്രേതഭൂമിയിൽ നാവുകൾ
Year
Language

പ്രേതഭൂമിയിൽ നാവുകൾ നീട്ടി
കരിനിഴൽ പടരുന്നു
രാവിലൊരല്പം വെളിച്ചമേകിയ
നിലാവു മായുന്നോ
(പ്രേതഭൂമിയിൽ..)

വിഷശാഖകളിൽ വിടർന്ന മിഴികൾ
വിധിയായിവിടെ ജനിക്കുമ്പോൾ
നിതാന്തമാകും ഭീതികളുള്ളിൽ നിലവിളിയാകുന്നു
ഉപബോധത്തിൽ കരിനാഗങ്ങൾ
ഇഴഞ്ഞു കരളിൽ കയറുമ്പോൾ
ഇനിയെത്ര നേരം ചിന്തകളലയും അഭയം കാണാതെ
(പ്രേതഭൂമിയിൽ..)

predabhūmiyil nāvugaḽ nīṭṭi
kariniḻal paḍarunnu
rāvilŏralbaṁ vĕḽiccamegiya
nilāvu māyunno
(predabhūmiyil..)

viṣaśākhagaḽil viḍarnna miḻigaḽ
vidhiyāyiviḍĕ janikkumboḽ
nidāndamāguṁ bhīdigaḽuḽḽil nilaviḽiyāgunnu
ubabodhattil karināgaṅṅaḽ
iḻaññu karaḽil kayaṟumboḽ
iniyĕtra neraṁ sindagaḽalayuṁ abhayaṁ kāṇādĕ
(predabhūmiyil..)