പ്രണയമേതുപോൽ തൂവൽ മുളയ്ക്കുന്ന
പ്രണയമേതു പോല്‍ തൂവല്‍ മുളയ്ക്കുന്ന
പുലരി പോലെയോ പൂവുകള്‍ പോലെയോ
ഹൃദയരക്തസിന്ദൂരം പടര്‍ന്നെഴും
ഒരു വിലാപമാം മൂവന്തി പോലെയോ
പ്രണയമേതു പോല്‍ (2)
ഉടല്‍ പൊതിഞ്ഞു പൊന്നാടകള്‍ ചാര്‍ത്തീടും
ഒരു കണിക്കൊന്ന പോലെഴും വേനലോ
പുതുമഴപ്പെയ്ത്തിലുണരുന്ന മണ്ണിന്റെ
മദസുഗന്ധാഭിഷിക്തമാം വര്‍ഷമോ
പ്രണയമേതു പോല്‍ (2)
praṇayamedu pol tūval muḽaykkunna
pulari polĕyo pūvugaḽ polĕyo
hṛdayaraktasindūraṁ paḍarnnĕḻuṁ
ŏru vilābamāṁ mūvandi polĕyo
praṇayamedu pol (2)
uḍal pŏdiññu pŏnnāḍagaḽ sārttīḍuṁ
ŏru kaṇikkŏnna polĕḻuṁ venalo
pudumaḻappĕyttiluṇarunna maṇṇinṟĕ
madasugandhābhiṣiktamāṁ varṣamo
praṇayamedu pol (2)