Pranayam anaadiyaam

പ്രണയം അനാദിയാം
Work
Year
Language

പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
ആത്മാവിലാത്മാവു പകരുന്ന പുണ്യം
പ്രണയം...

തമസ്സിനെ തൂനിലാവാക്കും, നിരാര്‍ദ്രമാം
തപസ്സിനെ താരുണ്യമാക്കും
താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെപ്പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോഞ്ജമാകുന്നു
പ്രണയം...

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിയ്ക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിയ്ക്കുന്നു
ഹൃദയങ്ങള്‍ വേര്‍‌പിരിയുന്നു
വഴിയിലിക്കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു

praṇayaṁ anādiyāmagnināḽaṁ, ādi-
prakṛtiyuṁ puruṣanuṁ dhyāniccuṇarnnappoḽ
praṇavamāy pūviṭṭŏramṛtalāvaṇyaṁ
ātmāvilātmāvu pagarunna puṇyaṁ
praṇayaṁ...

tamassinĕ tūnilāvākkuṁ, nirārdramāṁ
tabassinĕ tāruṇyamākkuṁ
tāraṅṅaḽāy svapnarāgaṅṅaḽāy
ṛtudāḽaṅṅaḽāl ātmadānaṅṅaḽāl
anandadayĕppoluṁ madhumayamākkumboḽ
praṇayaṁ amṛtamāgunnu
prabañjaṁ manoñjamāgunnu
praṇayaṁ...

indriyadāhaṅṅaḽ phaṇamuyarttumboḽ
andhamāṁ mohaṅṅaḽ niḻal viriykkumboḽ
praṇavaṁ silambunnu pābaṁ jvaliykkunnu
hṛdayaṅṅaḽ ver‌piriyunnu
vaḻiyilikkālamubekṣicca vākkubol
praṇayaṁ anāthamāgunnu
prabañjaṁ aśāndamāgunnu