പ്രണയജോടികളേ പ്രിയവാനമ്പാടികളേ
ചിറകുണ്ടെങ്കില്‍ പ്രിയനും ഞാനും
പറന്നു വന്നേനെ വാനില്‍ പാറിവന്നേനെ
പ്രിയവാനമ്പാടികളേ പ്രണയജോടികളേ
മാനസസരസ്സില്‍ നീന്താനെത്തിയ
മരാളമിഥുനങ്ങളേ
വഴിയുണ്ടെങ്കില്‍ പ്രിയനും ഞാനും
വിരുന്നുവന്നേനെ അവിടെ
വിരുന്നുവന്നേനെ
വാനിലെ കല്‍പ്പകവനിയില്‍ വിടരും
വാടാമലരുകളേ
കഴിവുണ്ടെങ്കില്‍ സഖിയും ഞാനും
വിരിഞ്ഞുനിന്നേനെ അവിടെ
വിരിഞ്ഞുനിന്നേനെ