പ്രഭാതകിരണം മൌലിയിലണിയും
പ്രപഞ്ചതാപസി അറിയാതെ
പകലും രാത്രിയും
പടിഞ്ഞാറ്റിയിൽ വെച്ചു
പതിവായ് സന്ധ്യയിൽ
കണ്ടുമുട്ടും
പരസ്പരം ഹൃദയങ്ങൾ
പങ്കു വെയ്ക്കും ( പ്രഭാതകിരണം)
അവളുടെ കാർകൂന്തൽ ചുരുളുകൾക്കുള്ളിൽ
അവനെ നിശിഥിനി ഒളിച്ചുവെയ്ക്കും
അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ
അവരവരേപ്പോലും
മറന്നുനിൽക്കും (പ്രഭാതകിരണം)
നിശയുടെ നിറമാറിൽ ആയിരമായിരം
നഖക്ഷത താരകൾ തെളിഞ്ഞുനിൽക്കും
അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ
നിശ്വാസ മേഘങ്ങൾ
മറച്ചുവെയ്ക്കും ( പ്രഭാതകിരണം)
prabhādagiraṇaṁ maൌliyilaṇiyuṁ
prabañjadābasi aṟiyādĕ
pagaluṁ rātriyuṁ
paḍiññāṭriyil vĕccu
padivāy sandhyayil
kaṇḍumuṭṭuṁ
parasparaṁ hṛdayaṅṅaḽ
paṅgu vĕykkuṁ ( prabhādagiraṇaṁ)
avaḽuḍĕ kārgūndal suruḽugaḽkkuḽḽil
avanĕ niśithini ŏḽiccuvĕykkuṁ
aladallumunmāda śṛṁgāralahariyil
avaravareppoluṁ
maṟannunilkkuṁ (prabhādagiraṇaṁ)
niśayuḍĕ niṟamāṟil āyiramāyiraṁ
nakhakṣada tāragaḽ tĕḽiññunilkkuṁ
avaḽuḍĕ vārdiṅgaḽ tŏḍuguṟi pagalinṟĕ
niśvāsa meghaṅṅaḽ
maṟaccuvĕykkuṁ ( prabhādagiraṇaṁ)