ലാല ലാലാ ലലല്ലല...ലലല്ലല...
പ്രായമയ്യാ....പതിനേഴു്
കരളിലയ്യാ....കുഴലൂത്തു്
നോക്കിലൂടെ തേനൂറും
വാക്കിലൂടെ പാലൂറും
ഒരു കുളിരല...ഒരു പൊന്നല...
ഈ കൈ മെയ്യാകെ മറന്നു രമിക്കണ
പ്രായമയ്യാ...പതിനേഴു്
കരളിലയ്യാ...കുഴലൂത്തു്....
പുളകമണിഞ്ഞു പൂനെഞ്ചം
വാ...നർത്തനമാടാൻ ഒരു മഞ്ചം..(2)
കാമനാകെ പുതു താളമോടെ
മോഹമേറെ ആലസ്യമോടെ
സിരകൾ സിരകളിലേറിയമർന്നൊരു
പ്രായമയ്യാ...പതിനേഴു്
കരളിലയ്യാ...കുഴലൂത്തു്....
ആലിലവയറിൽ പൂഞ്ചുഴിയിൽ
ആരും കാണാ മാണിക്യം...(2)
മടിച്ചിടേണ്ട...ഏയ് ഒന്നറിഞ്ഞു പോകാം
നിനച്ചുവന്നാൽ ഇനി രസിച്ചു പോകാം
പുതിയൊരു ലഹരിയിലേറി രമിക്കണ
പ്രായമയ്യാ...പതിനേഴു്
കരളിലയ്യാ...കുഴലൂത്തു്....
നോക്കിലൂടെ...തേനൂറും
വാക്കിലൂടെ...പാലൂറും....