പാലപൂത്തു പരണകള് പൂത്തു
പാച്ചോറ്റി പൂത്തു
മാറില്‍ വാഴും മാരനുഞാനൊരു
മലര് മഞ്ചം തീര്‍ത്തു
ഏലേലം ഏലേലം താലോലം താലോലം(2)
മാരനുക്കും മാരന് വന്നെടീ
മാടത്തേ തേന്‍കുരുവി
വീരനുക്കും വീരന് വന്നെടി
വിരിമാറില്‍ പൂങ്കുരുവി
ഏലേലം ഏലേലം താലോലം താലോലം(2)
പുരളിമലച്ചെരുവില് നിന്നും
പുന്നമലര് കൊണ്ടുവാ
കൊടകുമലര്ക്കാട്ടില് നിന്നും
കൊന്നപ്പൂ കൊണ്ടത്താ
ഏലേലം ഏലേലം താലോലം താലോലം(2)
കൊമ്പനാനപ്പുറത്തെന്റെ
തമ്പുരാനൊരമ്പാരി
മാമ്പുള്ളി ചൊണങ്ങുള്ള
മാറിലൊന്നു തഴുകട്ടെ
ഏലേലം ഏലേലം താലോലം താലോലം(2)