രാജപുഷ്പമേ ഋതു രാജപുഷ്പമേ (2)
അഭിലാഷത്തിന് ആരാമത്തില്‍ വിടരും സ്വപ്നമേ (2)
(രാജപുഷ്പമേ )
രാജപുഷ്പമേ
മഞ്ഞിന് തുകിലാല്‍ മാറു മറച്ചെന് മുന്നിന് നില്ക്കുമ്പോള്
കണ്ണുകളാല്‍ ഞാന്‍ നിന് സൗന്ദര്യം കവര്ന്നെടുക്കുമ്പോള്
(മഞ്ഞിന് തുകിലാല്‍ )
എന്തിനിനിയൊരു നാണം - ആഹാ
എന്തിനിനിയൊരു മൗനം
(രാജപുഷ്പമേ )
എന്റെ വികാരം ശലഭംപോലെ നിന്നില്‍ പതിയുമ്പോള്‍
ചുണ്ടുകളാല്‍ ഞാന്‍ നിന് മാധുര്യം നുകര്‍ന്നെടുക്കുമ്പോള്‍
(എന്റെ വികാരം )
എന്നില്‍ പുതിയൊരു മോഹം - ആഹാ
എന്നില്‍ പുതിയൊരു ദാഹം
(രാജപുഷ്പമേ )