Poovinidal

പൂവിനിതൾ
Year
Language

(പു) പൂവിന്നിതള്‍ചെപ്പില്‍ താരം ചിരിച്ചെന്നോ
ഒരു സ്നേഹ സൗഹൃദം വിടര്‍ന്നിതാ
(സ്ത്രീ) കാറ്റിന്‍ വിരല്‍ത്തുമ്പില്‍ താളം തുടിച്ചെന്നോ
ഒരു സ്നേഹ സൗരഭം നിരന്നിതാ
(പു) ഇടനാഴികള്‍ തേടുമീ നിഴലായലഞ്ഞീടുവാന്‍
ഇനി എത്രയെത്ര നാള്‍ മുന്നിലായു്
(സ്ത്രീ) ഇടവേളകള്‍ക്കൊക്കെയും മധുരം പകര്‍ന്നീടുവാന്‍
ഇനി പലകാലമേ സൗഹൃദം
(ഡു) കിളികളോടൊത്തു പാടിയും
കഥകള്‍ പകുത്തു നല്‍കിയും
പുതുകാലമായു് കടന്നു വന്നിതാ

(സ്ത്രീ) ഇനി സങ്കടങ്ങള്‍ ഒരു സാന്ത്വനത്താല്‍
മായുമെന്നു ആരും ഏതും ഓര്‍ത്തീലയോ
(പു) ചെറു നൊമ്പരങ്ങള്‍ അലിവാര്‍ന്ന വാക്കാല്‍
മാറുമെന്നിത്ര നാളുമോര്‍ത്തീലയോ
(ഡു) ഇളവെയിലത്തു വാടിയും
ഒരു തണലത്തു തങ്ങിയും
ഒരു പാട്ടിനീണമായു് കലര്‍ന്നു നാം

(പു) പൂവിന്നിതള്‍ചെപ്പില്‍ താരം ചിരിച്ചെന്നോ
ഒരു സ്നേഹ സൗഹൃദം വിടര്‍ന്നിതാ

(പു) ഇനിയീ മനസ്സില്‍ വിരിയുന്നതല്ലാം
നീളേ നമ്മല്‍ക്കു കാത്തു വെയ്ക്കേണ്ടയോ
(സ്ത്രീ) ഒരു തൂവല്‍ ലോലേ തഴുകും കിനാവേ
നീളെ എന്നും നീ കൂട്ടുപോരില്ലയോ
(ഡു) അരികെ വരാതിണങ്ങിയും
ചെറുചിരിയില്‍ മയങ്ങിയും
ഒരു പൂനിലാവു് പോലലഞ്ഞു നാം

(പൂവിന്നിതള്‍ചെപ്പില്‍)

(pu) pūvinnidaḽcĕppil tāraṁ siriccĕnno
ŏru sneha sauhṛdaṁ viḍarnnidā
(strī) kāṭrin viralttumbil tāḽaṁ tuḍiccĕnno
ŏru sneha saurabhaṁ nirannidā
(pu) iḍanāḻigaḽ teḍumī niḻalāyalaññīḍuvān
ini ĕtrayĕtra nāḽ munnilāyu്
(strī) iḍaveḽagaḽkkŏkkĕyuṁ madhuraṁ pagarnnīḍuvān
ini palagālame sauhṛdaṁ
(ḍu) kiḽigaḽoḍŏttu pāḍiyuṁ
kathagaḽ paguttu nalgiyuṁ
pudugālamāyu് kaḍannu vannidā

(strī) ini saṅgaḍaṅṅaḽ ŏru sāndvanattāl
māyumĕnnu āruṁ eduṁ orttīlayo
(pu) sĕṟu nŏmbaraṅṅaḽ alivārnna vākkāl
māṟumĕnnitra nāḽumorttīlayo
(ḍu) iḽavĕyilattu vāḍiyuṁ
ŏru taṇalattu taṅṅiyuṁ
ŏru pāṭṭinīṇamāyu് kalarnnu nāṁ

(pu) pūvinnidaḽcĕppil tāraṁ siriccĕnno
ŏru sneha sauhṛdaṁ viḍarnnidā

(pu) iniyī manassil viriyunnadallāṁ
nīḽe nammalkku kāttu vĕykkeṇḍayo
(strī) ŏru tūval lole taḻuguṁ kināve
nīḽĕ ĕnnuṁ nī kūṭṭuborillayo
(ḍu) arigĕ varādiṇaṅṅiyuṁ
sĕṟusiriyil mayaṅṅiyuṁ
ŏru pūnilāvu് polalaññu nāṁ

(pūvinnidaḽcĕppil)