Poovinekkaalum

പൂവിനെക്കാളും
Year
Language

പൂവിനെക്കാളും പൗർണ്ണമിച്ചന്ദ്രനെക്കാളും
ശോഭയാർന്നതീ പാവനകുസുമം
ആരോ ആരോ ആരോ ഈ അതുല്യ സുന്ദരി
ഇവളെ ഇവളെ ഈശ്വരൻ കനിഞ്ഞ പരമപാവന മറിയം
ഈ കന്യാമറിയം

ദേവദൂതൻ ഗബ്രിയേൽ വന്നെത്തി
നീയൊരു തനയനമ്മയാകുമെന്നോതി
പരിശുദ്ധാത്മാവു തന്നെ കനിഞ്ഞേകിടും
ദൈവകുമാരനു ജന്മം നൽകും മാതാവു നീ
എന്നാശീർവദിച്ചു മടങ്ങി ആ ദേവദൂതൻ
ആ ദേവദൂതൻ

ഔസേപ്പു മറിയത്തിൻ വിധിയോർക്കയാൽ
അകം നൊന്തു കഴിയുന്നൊരാ രാത്രിയിൽ
ആ രാത്രിയിൽ ആ രാത്രിയിൽ
കനവിൽ ദൈവത്തിൻ വെളിച്ചമുദിച്ചുയർന്നു
ഇതു ദൈവഹിതം എന്നോതിയാ പ്രകാശം

നേർവഴി ചാർത്തിക്കുവനായ്
അലഞ്ഞു തളർന്നു ദമ്പതികൾ
നടന്ന് നടന്നവശരായ് ബേത്‌ലഹേം നഗരത്തിൽ

pūvinĕkkāḽuṁ paurṇṇamiccandranĕkkāḽuṁ
śobhayārnnadī pāvanagusumaṁ
āro āro āro ī adulya sundari
ivaḽĕ ivaḽĕ īśvaran kaniñña paramabāvana maṟiyaṁ
ī kanyāmaṟiyaṁ

devadūdan gabriyel vannĕtti
nīyŏru tanayanammayāgumĕnnodi
pariśuddhātmāvu tannĕ kaniññegiḍuṁ
daivagumāranu janmaṁ nalguṁ mādāvu nī
ĕnnāśīrvadiccu maḍaṅṅi ā devadūdan
ā devadūdan

auseppu maṟiyattin vidhiyorkkayāl
agaṁ nŏndu kaḻiyunnŏrā rātriyil
ā rātriyil ā rātriyil
kanavil daivattin vĕḽiccamudiccuyarnnu
idu daivahidaṁ ĕnnodiyā pragāśaṁ

nervaḻi sārttikkuvanāy
alaññu taḽarnnu dambadigaḽ
naḍann naḍannavaśarāy bet‌laheṁ nagarattil