Poovallikkaavil

പൂവള്ളിക്കാവില്‍
Year
Language

ഓ.................

പൂവല്ലിക്കാവില്‍ പൂജാമല്ലിച്ചോട്ടില്‍
ആയിരം നാളായി നിന്നെ കരളുരുകി തേടുന്നു ഞാന്‍
ഏറേ ദൂരേ അങ്ങേകയായി നീ
ഞാനിങ്ങു കേഴുന്നു വേഴാമ്പല്‍ പോലേ
ഓര്‍മ്മകളായി മാറുന്നു നീ
(പൂവല്ലിക്കാവില്‍ )

അന്നാദ്യമായി നീ മിഴി കൊണ്ടു മൊഴിഞ്ഞോ-
രനുരാഗക്കഥയോര്‍മ്മയില്ലേ (2)
ഒരുമാത്ര പോലും പിരിയില്ലയെന്നെന്‍
മറുവാക്കു നിനക്കോര്‍മ്മയില്ലേ
നീയിന്നെവിടേ എങ്ങാണു നീയെങ്കിലും
പിന്‍നിഴലായി അണയുന്നു ഞാന്‍
(പൂവല്ലിക്കാവില്‍)

കനവിന്‍റെ മഴവില്‍ത്തോണിയില്‍ നാം
മറുതീരം കടന്നേറിയില്ലേ (2)
മിണ്ടാതേ നിയ്യെന്‍വിരല്‍ത്തുമ്പില്‍ നിന്നും
വഴിമാറിയെങ്ങോട്ടു പോയി
നീ തേങ്ങുകയോ കേള്‍ക്കാതെയറിയുന്നു ഞാന്‍
ഓ ആമഴയായി ഇടറും സ്വരം
(പൂവല്ലിക്കാവില്‍)

ഓ.................

O...

o.................

pūvallikkāvil pūjāmalliccoṭṭil
āyiraṁ nāḽāyi ninnĕ karaḽurugi teḍunnu ñān
eṟe dūre aṅṅegayāyi nī
ñāniṅṅu keḻunnu veḻāmbal pole
ormmagaḽāyi māṟunnu nī
(pūvallikkāvil )

annādyamāyi nī miḻi kŏṇḍu mŏḻiñño-
ranurāgakkathayormmayille (2)
ŏrumātra poluṁ piriyillayĕnnĕn
maṟuvākku ninakkormmayille
nīyinnĕviḍe ĕṅṅāṇu nīyĕṅgiluṁ
pinniḻalāyi aṇayunnu ñān
(pūvallikkāvil)

kanavinṟĕ maḻavilttoṇiyil nāṁ
maṟudīraṁ kaḍanneṟiyille (2)
miṇḍāde niyyĕnviralttumbil ninnuṁ
vaḻimāṟiyĕṅṅoṭṭu poyi
nī teṅṅugayo keḽkkādĕyaṟiyunnu ñān
o āmaḻayāyi iḍaṟuṁ svaraṁ
(pūvallikkāvil)

o.................

O...