Poovaam kulali

പൂവാം കുഴലി
Year
Language

പൂവാംകുഴലി പെണ്ണിനുണ്ടൊരു
കിളുന്നുപോലുള്ളമനസ്സ്
കുഞ്ഞായ് വിരിഞ്ഞ് പൊന്നിതള്‍ നിരന്ന്
കുളുര്‍ന്നുലഞ്ഞൊരു മനസ്സ്

അക്കരക്കാട്ടില്‍ ആരമലമേട്ടില്‍
ആതിരക്കന്നിക്ക് ഋതുശാന്തി
മുത്തണിമാറത്ത് നാണം പിടഞ്ഞപ്പോള്‍
മൂകാംബരമാകെ തുടിമുഴങ്ങി
ആ‍ാ...ആ....

ആലോലം കാറ്റില്‍ പാര്‍വള്ളിയൂഞ്ഞാലില്‍
പകലിന്റെ നീളും നിഴലാട്ടം
കൈത്തിരികത്തിച്ച് കാക്കുന്നോരന്തിയെ
പുല്‍കാന്‍ കൊതിയ്ക്കുന്ന തരംഗകേളീ
തരംഗകേളീ
ആ... ആ......

പൂവാംകുഴലി പെണ്ണിനുണ്ടൊരു
കിളുന്നുപോലുള്ളമനസ്സ്
കുഞ്ഞായ് വിരിഞ്ഞ് പൊന്നിതള്‍ നിരന്ന്
കുളുര്‍ന്നുലഞ്ഞൊരു മനസ്സ്

pūvāṁkuḻali pĕṇṇinuṇḍŏru
kiḽunnuboluḽḽamanass
kuññāy viriññ pŏnnidaḽ nirann
kuḽurnnulaññŏru manass

akkarakkāṭṭil āramalameṭṭil
ādirakkannikk ṛtuśāndi
muttaṇimāṟatt nāṇaṁ piḍaññappoḽ
mūgāṁbaramāgĕ tuḍimuḻaṅṅi
āാ...ā....

ālolaṁ kāṭril pārvaḽḽiyūññālil
pagalinṟĕ nīḽuṁ niḻalāṭṭaṁ
kaittirigatticc kākkunnorandiyĕ
pulgān kŏdiykkunna taraṁgageḽī
taraṁgageḽī
ā... ā......

pūvāṁkuḻali pĕṇṇinuṇḍŏru
kiḽunnuboluḽḽamanass
kuññāy viriññ pŏnnidaḽ nirann
kuḽurnnulaññŏru manass