പൂഞ്ചേല ചുറ്റിയില്ലാ ഞാന്‍
വരവായോ രമണന്‍ തോഴി
പൂമുടി മാടിയില്ല പൂമാല ചൂടിയില്ല
പുരികമെഴുതിയില്ല സഖിമാരേ
കുഴങ്ങിഞാന്‍ സ്വപ്നങ്ങള്‍ മാത്രം
അണിഞ്ഞോരെന്നെ കണ്ണില്‍ പിടിച്ചിടുമോ?
താംബാളം തേച്ചതില്ല താമ്പൂലം തെറുത്തില്ല
താമരമലര്‍മെത്ത പോലും വിരിച്ചതില്ല
പാവമാം ഞാനാ പാദത്തില്‍ വീഴാം
കൈക്കൊള്ളുമോ കനിവോടെ?