Poonilaavin dooval

പൂനിലാവിന്‍ തൂവല്‍
Year
Language

പൂനിലാവിന്‍ തൂവല്‍ നിരത്തി
നീല മേഘം താലമുയര്‍ത്തി
കായലോളം കോടി ഞൊറിഞ്ഞു
ഭൂമിപ്പെണ്ണിന്‍ പ്രായമറിഞ്ഞു
(പൂനിലാവിന്‍ )

അഴിമുഖ വാതിലിലൂടെ....
അഴിമുഖ വാതിലിലൂടെ
ഒരു കുളിര്‍ കാറ്റൊഴുകുമ്പോള്‍
കരകളില്‍ തേനല പോലെ
കുരവകള്‍ തൂകുവതാരോ
തൂകുവതാരോ......
(പൂനിലാവിന്‍ )

മിഴികളില്‍ പൂ വിരിയുമ്പോള്‍
നിഴലുകള്‍ മയ്യെഴുതുമ്പോള്‍
നിറകതിര്‍ മാലകളേകും
അഴകുകള്‍ ഞാനറിയുന്നു
ഞാനറിയുന്നു......
(പൂനിലാവിന്‍ )

pūnilāvin tūval niratti
nīla meghaṁ tālamuyartti
kāyaloḽaṁ koḍi ñŏṟiññu
bhūmippĕṇṇin prāyamaṟiññu
(pūnilāvin )

aḻimukha vādililūḍĕ....
aḻimukha vādililūḍĕ
ŏru kuḽir kāṭrŏḻugumboḽ
karagaḽil tenala polĕ
kuravagaḽ tūguvadāro
tūguvadāro......
(pūnilāvin )

miḻigaḽil pū viriyumboḽ
niḻalugaḽ mayyĕḻudumboḽ
niṟagadir mālagaḽeguṁ
aḻagugaḽ ñānaṟiyunnu
ñānaṟiyunnu......
(pūnilāvin )