Poomukhattoru

പൂമുഖത്തൊരു
Year
Language

പൂമുഖത്തൊരു പൊന്നിന്‍ വിളക്കു്
പഞ്ചമിയുടെ പുഞ്ചിരിമുത്തു്
പൂമഴപോലാരോപാടും പൂന്തേന്‍താരാട്ടു്
(പൂമഖത്തൊരു)

പൂരപ്പുരമാളികയില്‍ വിഷുക്കണി കണ്ടുണരാന്‍
വിളിക്കുന്നു വെള്ളിനിലാവു് ഓ ഓ
തങ്കനിറത്തോടയിട്ടെന്‍ മങ്കകളെ കണ്ണെറിയാന്‍
വിളിക്കുന്നു ആതിരരാവു് - മുത്തണികോലോത്തെ
(പൂമഖത്തൊരു)

നെയ്യാമ്പല്‍ക്കുട നിവര്‍ത്തണ കുളക്കടവിന്റെ അരികിലായു്
വണ്ണാത്തിക്കിളി ചിലക്കണ വയല്‍വരമ്പിന്റെ നെറുകിലായു്
മഞ്ഞുപെയ്യും മകരമാസവെയില്‍ വിരിയണ പുഴയിലെ
കുഞ്ഞു കുഞ്ഞു വരലിനോടു കഥ പറഞ്ഞു തളരവേ
എന്റെ ഓര്‍മ്മയില്‍ ഓ ഓ ഓ
ഇടവത്തിന്‍ രാമഴയും പൂങ്കാറ്റും
കുരവയും കുളിരുമായു് പടികടന്നുവന്നതെന്തിനോ
(പൂമഖത്തൊരു)

ആകാശം വിളക്കുവെക്കണൊരണിയന്‍കാവിന്റെ നടയിലും
പൂക്കാലം വിരിഞ്ഞൊരുങ്ങണൊരിലഞ്ഞിക്കാവുള്ള തൊടിയിലും
ഞാറ്റുവേലക്കിളികള്‍ വന്നു കവിത മൂളും പുലരിയില്‍
ആറ്റുവക്കിലുലഞ്ഞു നില്‍ക്കണ കൈതപൂക്കുംസന്ധ്യയില്‍
എന്റെ സ്വപ്നമേ ഓ ഓ ഓ
മറക്കില്ല നിന്‍ചിരിയും പൂപാട്ടും
കളകളും വളകളും തരളമായനൊമ്പരങ്ങളും
(പൂമഖത്തൊരു)

pūmukhattŏru pŏnnin viḽakku്
pañjamiyuḍĕ puñjirimuttu്
pūmaḻabolārobāḍuṁ pūndendārāṭṭu്
(pūmakhattŏru)

pūrappuramāḽigayil viṣukkaṇi kaṇḍuṇarān
viḽikkunnu vĕḽḽinilāvu് o o
taṅganiṟattoḍayiṭṭĕn maṅgagaḽĕ kaṇṇĕṟiyān
viḽikkunnu ādirarāvu് - muttaṇigolottĕ
(pūmakhattŏru)

nĕyyāmbalkkuḍa nivarttaṇa kuḽakkaḍavinṟĕ arigilāyu്
vaṇṇāttikkiḽi silakkaṇa vayalvarambinṟĕ nĕṟugilāyu്
maññubĕyyuṁ magaramāsavĕyil viriyaṇa puḻayilĕ
kuññu kuññu varalinoḍu katha paṟaññu taḽarave
ĕnṟĕ ormmayil o o o
iḍavattin rāmaḻayuṁ pūṅgāṭruṁ
kuravayuṁ kuḽirumāyu് paḍigaḍannuvannadĕndino
(pūmakhattŏru)

āgāśaṁ viḽakkuvĕkkaṇŏraṇiyankāvinṟĕ naḍayiluṁ
pūkkālaṁ viriññŏruṅṅaṇŏrilaññikkāvuḽḽa tŏḍiyiluṁ
ñāṭruvelakkiḽigaḽ vannu kavida mūḽuṁ pulariyil
āṭruvakkilulaññu nilkkaṇa kaidabūkkuṁsandhyayil
ĕnṟĕ svapname o o o
maṟakkilla ninciriyuṁ pūbāṭṭuṁ
kaḽagaḽuṁ vaḽagaḽuṁ taraḽamāyanŏmbaraṅṅaḽuṁ
(pūmakhattŏru)