Pookkumbil

പൂക്കുമ്പിള്‍
Work
Year
Language

പൂക്കുമ്പിള്‍ കുത്തും കവിളിലെ
രാത്തിങ്കൾ മൊട്ടിൽ ചെറിയൊരു മറുകഴക്
കുഞ്ഞോളം തുള്ളും കുറുനിര
കൂത്താടും നെറ്റിത്തടമൊരു തളിരഴക്
മാരിക്കിളി മുത്തേ മനസ്സിലെ മാടത്തത്തേ
ആരിക്കിളി കൂട്ടി കനവിലെ ഊഞ്ഞാൽപ്പടിയിൽ
മാറ്റേറും മഞ്ഞിൻ മരതകമൊട്ടോ
(പൂക്കുമ്പിൾ..)

എള്ളെണ്ണയോലും നിൻ പൂവൽമെയ്യിൽ
ഏലസ്സിൻ നൂലുണ്ടോ
കണ്ണാരം പൊത്തും കണ്ണാടിക്കണ്ണിൽ
കാണാക്കസവുണ്ടോ
പീലിപ്പൂംകൂന്തൽ മാടിത്തലോടാൻ (2)
മേഘത്തിൻ മഞ്ഞുണ്ടോ
നിൻ മിഴിയൊരു പുഴയുടെ ചിമിഴിലെ
വെൺ നുരയുടെ ചിറകിനു ചിറകൊളി
വസന്തമായ് പതംഗമായ് പറന്നുവോ
(പൂക്കുമ്പിള്‍ ..)

കസ്തൂരി മഞ്ഞൾ ചാർത്തും നിൻ മെയ്യിൽ
കായാമ്പൂ തേനുണ്ടോ
പുന്നാരപൊന്നിൻ പട്ടാടത്തുമ്പിൽ
പൂക്കാലച്ചേലുണ്ടോ
ആകാശക്കാവിൻ ആരാമത്തോപ്പിൽ (2)
ആലോലത്തേനുണ്ടോ
നിൻ വിരലൊരു പരിഭവമലരിനു
കൺ കുളിരിടുമനുപമ രസലയ
സുഗന്ധമായ് സുമന്ത്രമായ് അലിഞ്ഞുവോ
(പൂക്കുമ്പിള്‍ ..)

pūkkumbiḽ kuttuṁ kaviḽilĕ
rāttiṅgaḽ mŏṭṭil sĕṟiyŏru maṟugaḻak
kuññoḽaṁ tuḽḽuṁ kuṟunira
kūttāḍuṁ nĕṭrittaḍamŏru taḽiraḻak
mārikkiḽi mutte manassilĕ māḍattatte
ārikkiḽi kūṭṭi kanavilĕ ūññālppaḍiyil
māṭreṟuṁ maññin maradagamŏṭṭo
(pūkkumbiḽ..)

ĕḽḽĕṇṇayoluṁ nin pūvalmĕyyil
elassin nūluṇḍo
kaṇṇāraṁ pŏttuṁ kaṇṇāḍikkaṇṇil
kāṇākkasavuṇḍo
pīlippūṁkūndal māḍittaloḍān (2)
meghattin maññuṇḍo
nin miḻiyŏru puḻayuḍĕ simiḻilĕ
vĕṇ nurayuḍĕ siṟaginu siṟagŏḽi
vasandamāy padaṁgamāy paṟannuvo
(pūkkumbiḽ ..)

kastūri maññaḽ sārttuṁ nin mĕyyil
kāyāmbū tenuṇḍo
punnārabŏnnin paṭṭāḍattumbil
pūkkālacceluṇḍo
āgāśakkāvin ārāmattoppil (2)
ālolattenuṇḍo
nin viralŏru paribhavamalarinu
kaṇ kuḽiriḍumanubama rasalaya
sugandhamāy sumandramāy aliññuvo
(pūkkumbiḽ ..)