പൂക്കളെ പുളിനങ്ങളേ
പൂന്തെന്നലേ വിടനൽകുമോ
പോകുന്നേരം ശോകത്തിൽ നീറി
മിഴിയിണ നനയുകയോ (പൂക്കളേ...)
കാത്തു നിൽക്കുന്നു ദൂരേ
തേരും മൂകം തേരാളിയും
വാനമ്പാടീ വൈകുന്നു നേരം
വിടതരികിവൾക്കിനി നീ
ഓർമ്മ വെയ്ക്കുമോ നാളേ
പാരും വാനും ഈ തോഴിയെ
കൂട്ടുകാരാ പോകുന്ന നേരം
കവിളിണ നനയരുതേ (പൂക്കളേ...)