പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു
പൂകൊണ്ടു പൂമൂടി തേന്‍ തെന്നല്‍ നീരാടും പൂക്കാലം
വിരിയിച്ചു നീ നിറഞ്ഞു എന്നില്‍ നീ നിറഞ്ഞു
ലലലല്ലല്ലല്ലാ....ലാ.....
ദൂരം എത്ര ദൂരം നമ്മള്‍ നില്‍ക്കും തീരങ്ങള്‍
അവചേരുമീ ഋതുഭംഗിയില്‍
മധുപെയ്യുമീ മധുമാരിയില്‍
നമ്മള്‍ തമ്മില്‍ തമ്മില്‍
അലിയുന്നു..
ലലലല്ലല്ലല്ലാ....ലാ.....
മേഘം വര്‍ണ്ണമേഘം തെന്നിവീഴും ഓരങ്ങള്‍
കതിരാടുമീ തണല്‍ വേദിയില്‍
കുളിര്‍ചൂടുമെന്‍ മൃദുചിന്തയില്‍
നിന്റെ രൂപം മെല്ലെ
തെളിയുന്നൂ..