Pooccaykku poonilaavu paalu pole

പൂച്ചയ്ക്കു പൂനിലാവു പാലു പോലെ
Year
Language

പൂച്ചയ്ക്ക് പൂനിലാവു പാൽപോലെ എന്റെ
ചേച്ചിക്ക് പൂങ്കിനാവ് തേൻപോലെ
പാലല്ല തേനല്ല പൂങ്കിനാവിൽ പിന്നെ
പാട്ടുപാടി മയക്കണ പൂമാരൻ

പാട്ടുകാരി പാടുമ്പോൾ സുന്ദരപ്പൊൻ നായകൻ
മീശയിന്മേൽ കരിപൂശിയ നായകൻ
ഞാനറിയാതെയെൻ കവിളിൽ വന്നണയും സുന്ദരൻ
മാനസം വീണയായ് മാറ്റുന്ന സുന്ദരൻ
(പൂച്ചയ്ക്ക്..)

കണ്ണേറാൽ കാമുകിയെ വീഴ്ത്തുന്ന നായകൻ
കാവിമുണ്ട് ചുറ്റിവരും കാമുകൻ
തെന്നലായ് എന്നുള്ളിൽ താളമിടും കോമളൻ
ജീവിതം ഗാനമായ് മാറ്റൂന്ന ഗായകൻ
(പൂച്ചയ്ക്ക്..)

pūccaykk pūnilāvu pālbolĕ ĕnṟĕ
seccikk pūṅgināv tenpolĕ
pālalla tenalla pūṅgināvil pinnĕ
pāṭṭubāḍi mayakkaṇa pūmāran

pāṭṭugāri pāḍumboḽ sundarappŏn nāyagan
mīśayinmel karibūśiya nāyagan
ñānaṟiyādĕyĕn kaviḽil vannaṇayuṁ sundaran
mānasaṁ vīṇayāy māṭrunna sundaran
(pūccaykk..)

kaṇṇeṟāl kāmugiyĕ vīḻttunna nāyagan
kāvimuṇḍ suṭrivaruṁ kāmugan
tĕnnalāy ĕnnuḽḽil tāḽamiḍuṁ komaḽan
jīvidaṁ gānamāy māṭrūnna gāyagan
(pūccaykk..)