Poo niranyanyaaal

പൂ നിറഞ്ഞാൽ
Year
Language

പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതി മധുരം
പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതി മധുരം

ഹൃദയഗാനമായി നീ ഇവിടെ
നിത്യ തപസ്വിയായ് ഞാനവിടെ
നിന്‍ നെടുവീര്‍പ്പിന്‍ സ്വരം പോലും ലഹരിമയം
പുലരി വന്നാല്‍ പൂവുകളില്‍ മഞ്ഞലകള്‍
നീയണഞ്ഞാല്‍ എന്‍ മനസ്സില്‍ കുളിരലകള്‍
പൂ നിറഞ്ഞാല്‍ പൂ മുടിയില്‍ മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതിമധുരം

പ്രണയഗംഗയിതില്‍ നീരാടി
കനവിന്‍ പടവില്‍ നടമാടി
ഒരു മെയ്യായ് ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്താന്‍ ആരാരോ
കാറ്റുണര്‍ന്നാല്‍ ചില്ലകളില്‍ വള കിലുക്കം
നീയുണര്‍ന്നാല്‍ എന്‍ ചെവിയില്‍ മണി കിലുക്കം

വസന്തമേളയിതില്‍ നാമലിയും
വാസരസങ്കല്‍പ്പ സുഖം നുകരും
നിന്‍ മലര്‍മടിയിലെന്‍ മുത്തുറങ്ങും ആലോലം
നീ ചിരിച്ചാല്‍ ഓര്‍മ്മകളില്‍ മധു മധുരം
മോന്‍ ചിരിച്ചാല്‍ ആത്മാവില്‍ അതി മധുരം
പൂ നിറഞ്ഞാല്‍ പൂമുടിയില്‍ മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതിമധുരം

pū niṟaññāl pūmuḍiyil madhu madhuraṁ
nī kaniññāl ormmagaḽil adi madhuraṁ
pū niṟaññāl pūmuḍiyil madhu madhuraṁ
nī kaniññāl ormagaḽil adi madhuraṁ

hṛdayagānamāyi nī iviḍĕ
nitya tabasviyāy ñānaviḍĕ
nin nĕḍuvīrppin svaraṁ poluṁ laharimayaṁ
pulari vannāl pūvugaḽil maññalagaḽ
nīyaṇaññāl ĕn manassil kuḽiralagaḽ
pū niṟaññāl pū muḍiyil madhu madhuraṁ
nī kaniññāl ormmagaḽil adimadhuraṁ

praṇayagaṁgayidil nīrāḍi
kanavin paḍavil naḍamāḍi
ŏru mĕyyāy uṟaṅṅumboḽ viḽiccuṇarttān ārāro
kāṭruṇarnnāl sillagaḽil vaḽa kilukkaṁ
nīyuṇarnnāl ĕn sĕviyil maṇi kilukkaṁ

vasandameḽayidil nāmaliyuṁ
vāsarasaṅgalppa sukhaṁ nugaruṁ
nin malarmaḍiyilĕn muttuṟaṅṅuṁ ālolaṁ
nī siriccāl ormmagaḽil madhu madhuraṁ
mon siriccāl ātmāvil adi madhuraṁ
pū niṟaññāl pūmuḍiyil madhu madhuraṁ
nī kaniññāl ormagaḽil adimadhuraṁ