അകത്തെരിയും കൊടും തീയിന് കടുപ്പമോര്‍ത്താല്‍
നിന്റെ അടുപ്പിലെ ചെന്തീയ്യിനു തണുപ്പാണല്ലോ
പെണ്ണേ തണുപ്പാണല്ലോ
(അകത്തെരിയും)
കരളിങ്കല്‍ പെയ്യുന്ന ചുടുകണ്ണീര് മഴവെള്ളം
എരിതീയിലെണ്ണയായിത്തീരുന്നല്ലോ
ഓ..
പഞ്ചവര്‍ണ്ണക്കിളി നിന്റെ മോഹവും മുഹബത്തും
നെഞ്ചിലുള്ള നെരിപ്പോടില്‍ വെന്തെരിഞ്ഞല്ലോ
(അകത്തെരിയും)
ചെറുപ്പത്തിന്നടുപ്പത്ത് തിളപ്പിച്ച മരുപ്പാലില്
അബദ്ധത്തില്‍ വിഷവിത്ത് വീണു പോയല്ലോ
ഓ..
നെടുവീര്പ്പിന് ചുഴലിയില്‍ ചുടുവേര്പ്പിന് ചുഴികളില്‍
കട പൊട്ടി പൂമരം വീണടിഞ്ഞല്ലോ
(അകത്തെരിയും)