പൊന്നുപൂത്തമാനത്ത്
മുത്തുമേഞ്ഞൊരു ശ്രീകോവില്‍
കോവിലിലെ തേവര്‍ക്ക്
കൊമ്പനാന വഴിപാട്
ഒറ്റക്കൊമ്പനാന വഴിപാട്
മണ്ണാനയല്ല പൊന്നാനയല്ല
ഉണ്ണീടാന കുഴിയാന
അമ്പിളികുത്തിയ കുമ്പിളില്
നാഴൂരിപ്പാലുകൊണ്ടഭിഷേകം
വെള്ളിമേഘത്തളികകള്‍ കൊണ്ട്
നൂറ്റൊന്നുവട്ടം തുലാഭാരം
ഏഴരപ്പൊന്നാന എഴുന്നള്ളി
ഏഴുവെളുപ്പിന് ആറാട്ട്
പാലാഴിത്തിരപ്പൂങ്കടവില്
പള്ളിനീരാട്ടിന്റെ ആഘോഷം