Ponne porule kayaṟiyirikku

പൊന്നേ പൊരുളേ കയറിയിരിക്കു
Work
Year
Language

പൊന്നേ പൊരുളേ കേറിയിരിക്ക്‌
പിന്നിൽ എനിക്കു തുണയായ്‌
മുന്നിൽ നീണ്ടു കിടക്കും പാതയിൽ
കൊന്നമരങ്ങൾ കുട നിവർത്തി
(പൊന്നേ...)

അടിയടിമുടിയാഭരണങ്ങൾ
അണിഞ്ഞു നർത്തനമടുന്നൂ
പരണാ പുന്നാ പാരിജാതം
പകിടയുരുട്ടീ പൂങ്കാറ്റ്‌
( പൊന്നേ...)

നമുക്കു വേണ്ടി വിശറികൾ നീർത്തി
നാടും കാടും പെരുവഴിയും
കുയിലും മയിലും ഓടക്കാടും
കുഴലു വിളിപ്പൂ നിരനിരയായ്‌
(പൊന്നേ....)

വീണപൂവുകൾ പട്ടു വിരിച്ചൂ
താണു പറന്നൂ തത്തമ്മ
തലയിൽ പൂക്കൾ ചിതറീ വിതറീ
പൂമരമാകും പുതുവിശറി
(പൊന്നേ...)

pŏnne pŏruḽe keṟiyirikk‌
pinnil ĕnikku tuṇayāy‌
munnil nīṇḍu kiḍakkuṁ pādayil
kŏnnamaraṅṅaḽ kuḍa nivartti
(pŏnne...)

aḍiyaḍimuḍiyābharaṇaṅṅaḽ
aṇiññu narttanamaḍunnū
paraṇā punnā pārijādaṁ
pagiḍayuruṭṭī pūṅgāṭr‌
( pŏnne...)

namukku veṇḍi viśaṟigaḽ nīrtti
nāḍuṁ kāḍuṁ pĕruvaḻiyuṁ
kuyiluṁ mayiluṁ oḍakkāḍuṁ
kuḻalu viḽippū niranirayāy‌
(pŏnne....)

vīṇabūvugaḽ paṭṭu viriccū
tāṇu paṟannū tattamma
talayil pūkkaḽ sidaṟī vidaṟī
pūmaramāguṁ puduviśaṟi
(pŏnne...)