കളഭക്കുറി ചാര്‍ത്തണ്ടേ
കതിരോലകള്‍ പൂമാലേം ചാര്‍ത്തണ്ടേ
ഓ....ചാര്‍ത്തണ്ടേ.....
മഴവില്ലു കുലച്ചെയ്യും മലരമ്പിന് ചേലൊത്തു്
പായുമ്പോള്‍...ഓ പായുമ്പോള്‍
ആടിവാ...ഇനി മാലോകരെല്ലാരും പാടി വാ
മയില്‍വാഹനം പോരുന്നേ..പായുവാന്‍
ശരവേഗത്തിലെമ്പാടും പായുവാന്‍
മണിത്തേരൊന്നു പോരുന്നേ...
ഓ ..ഓ ...വരൂ...വരൂ...വരൂ.....
(കളഭക്കുറി.....)
പന്തീരാംകാവിലമ്മേം കണ്ടില്ലേ
പന്തീരടീം തൊഴുതു പോന്നില്ലേ
കല്യാണവീടുകളില്‍ പോയേ വാ ....
പൊന്നോണച്ചന്തകളില് പോയേ വാ ....
ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്ക്കും കൈനീട്ടം
നല്ലോണം പൊന്നോണം കൊണ്ടേ വാ.....
ഓടിപ്പോയ്...ഓടിപ്പോയ്...എല്ലാര്ക്കും കൈനീട്ടം
നല്ലോണം പൊന്നോണം കൊണ്ടേ വാ.....
(കളഭക്കുറി.....)
പോന്നോടു് മേഞ്ഞുള്ളൊരു വീടുണ്ടേ
ആ വീട്ടില്‍ പൊന്‍ നിറയും പത്തായം
ആലോലം തങ്കപ്പടി ഊഞ്ഞാലും
ആടിക്കാര്‍ മാഞ്ഞേപോയ് ഓണം വാ...
ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും
ഓലോലം കണ്ണഞ്ചും പൊന്നാകും
ഓടിച്ചെന്നെന്നുണ്ണി കൈതൊട്ടാലീമണ്ണും
ഓലോലം കണ്ണഞ്ചും പൊന്നാകും
(കളഭക്കുറി.....)