Ponnambili ponnambili

പൊന്നമ്പിളി പൊന്നമ്പിളി
Work
Year
Language

പൊന്നമ്പിളി പൊന്നമ്പിളി നിന്നെ പെറ്റോരമ്മയാര്
വെള്ളിവാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല
കണ്ണുനീരോ മഞ്ഞുതുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്
പൊന്നമ്പിളി പൊന്നമ്പിളി നിന്നെ പെറ്റോരമ്മയാര്...

ആരോരുമില്ലാത്ത മുത്തേ അമ്മ താരാട്ട് പാടാൻ മറന്നോ
ആരും മണക്കാത്ത പൂവേ കാറ്റ് പൂന്തൊട്ടിലാട്ടാൻ മറന്നോ
കണ്ടതെല്ലാം പാഴ്ക്കിനാവോ കരൽനൊന്തു പാടുന്നതാരോ
കാതോർത്തു തേങ്ങുന്നതാരോ...
പൊന്നമ്പിളി പൊന്നമ്പിളി നിന്നെ പെറ്റോരമ്മയാര്...

സ്നേഹം കൊതിച്ചൊരീനെഞ്ചിൽ നോവിൻകൂരിരുൾ വന്നുപറഞ്ഞു
ആശിച്ചിടായ്കനീ ഒന്നും നിനക്കഷരം തന്നില്ല മണ്ണും
കൈനിറയെ തന്നതെല്ലാം കരിയുന്ന മോഹങ്ങളാണോ
കനലിന്റെ സ്വപ്നങ്ങളാണോ...

പൊന്നമ്പിളി പൊന്നമ്പിളി നിന്നെ പെറ്റോരമ്മയാര്
വെള്ളിവാനം നിന്റെയല്ല വെണ്ണിലാവും നിന്റെയല്ല
കണ്ണുനീരോ മഞ്ഞുതുള്ളി കുഞ്ഞുകാറ്റോ നെടുവീർപ്പ്

pŏnnambiḽi pŏnnambiḽi ninnĕ pĕṭrorammayār
vĕḽḽivānaṁ ninṟĕyalla vĕṇṇilāvuṁ ninṟĕyalla
kaṇṇunīro maññuduḽḽi kuññugāṭro nĕḍuvīrpp
pŏnnambiḽi pŏnnambiḽi ninnĕ pĕṭrorammayār...

ārorumillātta mutte amma tārāṭṭ pāḍān maṟanno
āruṁ maṇakkātta pūve kāṭr pūndŏṭṭilāṭṭān maṟanno
kaṇḍadĕllāṁ pāḻkkināvo karalnŏndu pāḍunnadāro
kādorttu teṅṅunnadāro...
pŏnnambiḽi pŏnnambiḽi ninnĕ pĕṭrorammayār...

snehaṁ kŏdiccŏrīnĕñjil novinkūriruḽ vannubaṟaññu
āśicciḍāyganī ŏnnuṁ ninakkaṣaraṁ tannilla maṇṇuṁ
kainiṟayĕ tannadĕllāṁ kariyunna mohaṅṅaḽāṇo
kanalinṟĕ svapnaṅṅaḽāṇo...

pŏnnambiḽi pŏnnambiḽi ninnĕ pĕṭrorammayār
vĕḽḽivānaṁ ninṟĕyalla vĕṇṇilāvuṁ ninṟĕyalla
kaṇṇunīro maññuduḽḽi kuññugāṭro nĕḍuvīrpp