Ponmalayoratt

പൊന്മലയോരത്ത്‌
Year
Language

പൊന്മലയോരത്തരുവി...അരുവിയില്‍ നീരാടാനൊരു കുരുവി
അണിയം മണിയം ചില്ലയിലൂഞ്ഞാലാടും കുരുവി
പൊന്മലയോരത്തരുവി...അരുവിയില്‍ നീരാടാനൊരു കുരുവി

തിരുതകൃതിപ്പൊന്നലകളില്‍ നീന്തി...നീന്തി..
തിരുവുടലാകെ മിനുക്കി.... (തിരുതകൃതി...)
തിരയില്‍ നിന്നു കരേറിച്ചിറകു കുടഞ്ഞു വരും പൊന്‍ കുരുവീ
അക്കരെയിക്കരെ കാടിന്നുത്സവമക്കഥയൊന്നും
നീയുമറിഞ്ഞില്ലേ....(അക്കരെയിക്കരെ....)
പൊന്മലയോരത്തരുവി...അരുവിയില്‍ നീരാടാനൊരു കുരുവി

കുരുവിക്കീറന്‍ മാറിയുടുക്കാന്‍ ...മാറിയുടുക്കാന്‍
ഇളവെയില്‍ പൊന്നാട (കുരുവിക്കീറന്‍ ...)
അരമണിയണിമുത്തുകള്‍ കോർത്തോരരിയ മലര്‍പ്പട്ടാട
പുടവയണിഞ്ഞവളെത്തും നേരം
പൂങ്കാവിന്നെന്തൊരു രോമാഞ്ചം...(പുടവ...)
(പൊന്മലയോരത്തരുവി....)

pŏnmalayorattaruvi...aruviyil nīrāḍānŏru kuruvi
aṇiyaṁ maṇiyaṁ sillayilūññālāḍuṁ kuruvi
pŏnmalayorattaruvi...aruviyil nīrāḍānŏru kuruvi

tirudakṛtippŏnnalagaḽil nīndi...nīndi..
tiruvuḍalāgĕ minukki.... (tirudakṛti...)
tirayil ninnu kareṟicciṟagu kuḍaññu varuṁ pŏn kuruvī
akkarĕyikkarĕ kāḍinnutsavamakkathayŏnnuṁ
nīyumaṟiññille....(akkarĕyikkarĕ....)
pŏnmalayorattaruvi...aruviyil nīrāḍānŏru kuruvi

kuruvikkīṟan māṟiyuḍukkān ...māṟiyuḍukkān
iḽavĕyil pŏnnāḍa (kuruvikkīṟan ...)
aramaṇiyaṇimuttugaḽ korttorariya malarppaṭṭāḍa
puḍavayaṇiññavaḽĕttuṁ neraṁ
pūṅgāvinnĕndŏru romāñjaṁ...(puḍava...)
(pŏnmalayorattaruvi....)