Pirannoree mannum

പിറന്നൊരീ മണ്ണും
Work
Year
Language

പിറന്നോരി മണ്ണും മാറുകില്ല
നിറഞ്ഞൊരീ കണ്ണും തോരുകില്ല (൨)
നിശയും നിലാവും പകലും വേനല്‍ക്കാറ്റും
മഴയും തൂമഞ്ഞും നിഴലാടും മേടും
എന്തിനോ ....തുടരുമ്പോള്‍ .......
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)
വിരുന്നുകാര്‍ മടങ്ങണം തങ്ങിയാല്‍ എങ്ങിടം ഭൂമിയില്‍
അരണ്ടൊരീ അരങ്ങിലും ആടുവാന്‍ ഏറിയാല്‍ എത്രനാള്‍ ..
വരവുകളാല്‍ സുഖങ്ങളില്‍ ചിലവുകളാല്‍ ദുരന്തങ്ങള്‍
അത് പണിയും വിലങ്ങുമായി തടവറയില്‍ തുറുങ്കില്‍
എന്തിനോ ....തുടരുമ്പോള്‍ .......പരതുമ്പോള്‍
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)
മതങ്ങളെ മനങ്ങളെ മാറ്റുവാന്‍ ആവുമോ ഞങ്ങളെ
തുടക്കവും ഒടുക്കവും തോല്കുമീ ജന്മമാം ബന്ധനം
ഒരു ഞൊടിയില്‍ മറന്നുവോ പുകമറയില്‍ മറഞ്ഞെന്നോ
വിടപറയും വിഷാദമേ വിധിപറയും മുഹുര്‍ത്ഥം
എന്തിനോ ....തുടരുമ്പോള്‍ ......തുടരുംപോള്‍
മനസ്എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)

piṟannori maṇṇuṁ māṟugilla
niṟaññŏrī kaṇṇuṁ torugilla (൨)
niśayuṁ nilāvuṁ pagaluṁ venalkkāṭruṁ
maḻayuṁ tūmaññuṁ niḻalāḍuṁ meḍuṁ
ĕndino ....tuḍarumboḽ .......
manass ĕnna mandrajālavuṁ manuṣyanuṁ mātraṁ māṟumo
(piṟannori maṇṇuṁ)
virunnugār maḍaṅṅaṇaṁ taṅṅiyāl ĕṅṅiḍaṁ bhūmiyil
araṇḍŏrī araṅṅiluṁ āḍuvān eṟiyāl ĕtranāḽ ..
varavugaḽāl sukhaṅṅaḽil silavugaḽāl durandaṅṅaḽ
at paṇiyuṁ vilaṅṅumāyi taḍavaṟayil tuṟuṅgil
ĕndino ....tuḍarumboḽ .......paradumboḽ
manass ĕnna mandrajālavuṁ manuṣyanuṁ mātraṁ māṟumo
(piṟannori maṇṇuṁ)
madaṅṅaḽĕ manaṅṅaḽĕ māṭruvān āvumo ñaṅṅaḽĕ
tuḍakkavuṁ ŏḍukkavuṁ tolgumī janmamāṁ bandhanaṁ
ŏru ñŏḍiyil maṟannuvo pugamaṟayil maṟaññĕnno
viḍabaṟayuṁ viṣādame vidhibaṟayuṁ muhurtthaṁ
ĕndino ....tuḍarumboḽ ......tuḍaruṁpoḽ
manasĕnna mandrajālavuṁ manuṣyanuṁ mātraṁ māṟumo
(piṟannori maṇṇuṁ)