Piccaga poongaatril

പിച്ചക പൂങ്കാറ്റില്‍
Work
Year
Language

പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
(പിച്ചകപൂങ്കാറ്റില്‍......)
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ

ഉടുതുണിയും.....ഉം ഉം ഉം..
ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുവരും നേരം
ചുണ്ടിണയില്‍ പുഞ്ചിരിതന്‍ തേന്മുല്ല പൂവണിയും
അതിലൊഴുകും മധുനുകരാന്‍ ഒരു ശലഭം വേണം
ശലഭമിതാ ഹൃദയമിതാ
പകരം പകരൂ നൈവേദ്യം

പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ

കളിപറയാന്‍....ആ.....ഉം ഉം
കളിപറയാന്‍ തരിവളകള്‍ കൊതിയ്ക്കുമിളംകയ്യില്‍
ചെറുവിരലോ നഖമുനയോ ചുണ്ടത്ത് ചുവയോകും
പവിഴമിളം കവിളിണയില്‍ പഴമുതിരും പ്രായം
പുടവ തരാന്‍ തിലകമിടാന്‍
മനസ്സു നിറയെ പൂക്കാലം....

പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ...

piccagappūṅgāṭril muttāraṁ sūḍunna
siṭrāmbal pŏygayil nīrāḍuṁ pĕṇṇe
(piccagabūṅgāṭril......)
ŏru tuḍaṁ kuḽiru tā parimaḽaṁ taḻugi vā
nanayumī yaൌvvanaṁ madhuramo lahariyo
piccagappūṅgāṭril muttāraṁ sūḍunna
siṭrāmbal pŏygayil nīrāḍuṁ pĕṇṇe

uḍuduṇiyuṁ.....uṁ uṁ uṁ..
uḍuduṇiyuṁ piḻiññuḍutt kuḽiccuvaruṁ neraṁ
suṇḍiṇayil puñjiridan denmulla pūvaṇiyuṁ
adilŏḻuguṁ madhunugarān ŏru śalabhaṁ veṇaṁ
śalabhamidā hṛdayamidā
pagaraṁ pagarū naivedyaṁ

piccagappūṅgāṭril muttāraṁ sūḍunna
siṭrāmbal pŏygayil nīrāḍuṁ pĕṇṇe

kaḽibaṟayān....ā.....uṁ uṁ
kaḽibaṟayān darivaḽagaḽ kŏdiykkumiḽaṁkayyil
sĕṟuviralo nakhamunayo suṇḍatt suvayoguṁ
paviḻamiḽaṁ kaviḽiṇayil paḻamudiruṁ prāyaṁ
puḍava tarān dilagamiḍān
manassu niṟayĕ pūkkālaṁ....

piccagappūṅgāṭril muttāraṁ sūḍunna
siṭrāmbal pŏygayil nīrāḍuṁ pĕṇṇe
ŏru tuḍaṁ kuḽiru tā parimaḽaṁ taḻugi vā
nanayumī yaൌvvanaṁ madhuramo lahariyo
piccagappūṅgāṭril muttāraṁ sūḍunna
siṭrāmbal pŏygayil nīrāḍuṁ pĕṇṇe...