Pennaale pennaale

പെണ്ണാളേ പെണ്ണാളേ
Work
Year
Language

പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ (2)
ആഹാ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

മാനത്ത് പറക്കണ ചെമ്പരുന്തേ
ഹേയ്(2)
മീനിന്നു മത്തിയോ ചെമ്മീനോ(2)
ഹേയ്
അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ(2)
ഒരു നല്ല കോരു താ കടലമ്മേ ഹെയ്
ഒരു നല്ല കോരു താ കടലമ്മേ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2)
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി(2)
അരയത്തിപ്പെണ്ണ് തപസ്സിരുന്ന്(2)
അവനെ കടലമ്മ കൊണ്ടുവന്ന്(2)
അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന(2)

മാനത്ത് കണ്ടതും മുത്തല്ല
ഹേയ്(2)
മണ്ണില്‍ക്കിളുത്തതും മുത്തല്ല
ഹേയ്(2)
ഒന്നാം കടലിലെ ഒന്നാം തിരയിലെ(2)
ഓമന മുത്തേ വാ മുത്തേ വാ
ഹേയ്
ഓമന മുത്തേ വാ മുത്തേ വാ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2)
പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി(2)
അരയത്തിപ്പെണ്ണ് പെഴച്ചു പോയി(2)
അവനെ കടലമ്മ കൊണ്ടുപോയി(2)
കണവന്‍ തോണിയില്‍ പോയാല്
കരയില്‍ കാവല് നീ വേണം
ഹൊഹൊയ്
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
തന്തന തന്തന തന്താന(4)

pĕṇṇāḽe pĕṇṇāḽe karimīn kaṇṇāḽe kaṇṇāḽe
kannittāmarappūmoḽe (2)
āhā
pĕṇṇāḽe pĕṇṇāḽe karimīn kaṇṇāḽe kaṇṇāḽe

tandana tandana tandāna(2)

kaḍal tannŏru muttalle kuḽir koraṇa muttalle
hoy hoy
elelaṁ toṇiyile arayan dālolaṁ kiḽi pĕṇṇalle
pĕṇṇāḽe pĕṇṇāḽe karimīn kaṇṇāḽe kaṇṇāḽe

tandana tandana tandāna(2)

mānatt paṟakkaṇa sĕmbarunde
hey(2)
mīninnu mattiyo sĕmmīno(2)
hey
arttuṅgal paḽḽīl pĕrunāḽ vannallo(2)
ŏru nalla koru tā kaḍalamme hĕy
ŏru nalla koru tā kaḍalamme

paṇḍŏru mukkuvan muttin poyi(2)
paḍiññāṟan kāṭratt muṅṅippoyi(2)
arayattippĕṇṇ tabassirunn(2)
avanĕ kaḍalamma kŏṇḍuvann(2)
arayan doṇiyil poyālĕ
avan kāval nīyāṇe
hoy hoy
ninnāṇĕ ĕnnāṇe kaṇavan allelikkara kāṇūlla
pĕṇṇāḽe pĕṇṇāḽe karimīn kaṇṇāḽe kaṇṇāḽe

tandana tandana tandāna(2)

mānatt kaṇḍaduṁ muttalla
hey(2)
maṇṇilkkiḽuttaduṁ muttalla
hey(2)
ŏnnāṁ kaḍalilĕ ŏnnāṁ tirayilĕ(2)
omana mutte vā mutte vā
hey
omana mutte vā mutte vā

paṇḍŏru mukkuvan muttin poyi(2)
paḍiññāṟan kāṭratt‌ muṅṅippoyi(2)
arayattippĕṇṇ pĕḻaccu poyi(2)
avanĕ kaḍalamma kŏṇḍuboyi(2)
kaṇavan doṇiyil poyāl
karayil kāval nī veṇaṁ
hŏhŏy
pĕṇṇāḽe pĕṇṇāḽe karimīn kaṇṇāḽe kaṇṇāḽe
tandana tandana tandāna(4)