Peelippoovettam

പീലിപ്പൂവെട്ടം
Work
Year
Language

പീലിപ്പൂവെട്ടം കണ്ടല്ലോ മാനത്തും
ചേലും മണവും ചോരുന്ന താഴത്തും
കണികാണാന്‍ മലനാടുണര്
ചെറുകാറ്റേ ചിന്തായ് മൂള്
തിരുമൊഴിയായ് കുയിലേ പാട്
(പീലിപ്പൂവെട്ടം)

മഞ്ഞല ചൂടും മേടുകളില്‍ മഴവില്ലാട്ടം
കിങ്ങിണി കെട്ടിയ ചില്ലകളില്‍ പൂത്തിറയാട്ടം
കാലമെന്നും നന്മകളാല്‍ കൂടൊരുക്കും താഴ്‌വരയില്‍
കൂട്ടിനിരിക്കാന്‍ കുരുവികളേ വാ....
എന്നും നാം വിതയ്‌ക്കും സ്‌നേഹം നൂറുമേനിയാകും
നേരു കൊണ്ടു പൊലിപൊലിക്കും
(പീലിപ്പൂവെട്ടം)

പൊന്‍‌വെയിലെഴുതും കാവുകളില്‍ തിരുമിന്നാട്ടം
വെണ്‍‌നുര ചിന്നിയ പാല്‍‌പ്പുഴയില്‍ പൂത്തിരിമേളം
മോഹമെന്നും ചാരുതയായ് ചോടുവയ്‌ക്കും താഴ്‌വരയില്‍
ചന്തം തൂകാന്‍ ഒരു മകളേ വാ....
എന്നും തേനുണര്‍ന്ന ശീലില്‍ താനലിഞ്ഞു പാടും
സ്‌നേഹമെന്നും തുടി മുഴക്കും
(പീലിപ്പൂവെട്ടം)

pīlippūvĕṭṭaṁ kaṇḍallo mānattuṁ
seluṁ maṇavuṁ sorunna tāḻattuṁ
kaṇigāṇān malanāḍuṇar
sĕṟugāṭre sindāy mūḽ
tirumŏḻiyāy kuyile pāṭ
(pīlippūvĕṭṭaṁ)

maññala sūḍuṁ meḍugaḽil maḻavillāṭṭaṁ
kiṅṅiṇi kĕṭṭiya sillagaḽil pūttiṟayāṭṭaṁ
kālamĕnnuṁ nanmagaḽāl kūḍŏrukkuṁ tāḻ‌varayil
kūṭṭinirikkān kuruvigaḽe vā....
ĕnnuṁ nāṁ viday‌kkuṁ s‌nehaṁ nūṟumeniyāguṁ
neru kŏṇḍu pŏlibŏlikkuṁ
(pīlippūvĕṭṭaṁ)

pŏn‌vĕyilĕḻuduṁ kāvugaḽil tiruminnāṭṭaṁ
vĕṇ‌nura sinniya pāl‌ppuḻayil pūttirimeḽaṁ
mohamĕnnuṁ sārudayāy soḍuvay‌kkuṁ tāḻ‌varayil
sandaṁ tūgān ŏru magaḽe vā....
ĕnnuṁ tenuṇarnna śīlil tānaliññu pāḍuṁ
s‌nehamĕnnuṁ tuḍi muḻakkuṁ
(pīlippūvĕṭṭaṁ)