Payyannoor pavitram [M]

പയ്യന്നൂര്‍ പവിത്രം [M]
Year
Language

പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ
മെയ്‌വര്‍ണ്ണപ്പെട്ടിയൊന്നു തുറന്നു തരൂ എല്ലാം തുറന്നു തരൂ
ആളരങ്കാരങ്ങളോടെ വരൂ ആളിമാരറിയാതെ അരികില്‍ വരൂ
എന്തിനുമേതിനും പോന്നവളായ്‌ ഇനി ഇവിടെ വരൂ ഒന്നിതിലെ വരൂ
പ്രാണസഖി പ്രിയതോഴി...
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ..ഓ..

തന്തനത..താന്തനം..
തകിടത തിജ്ജം..

വിരിമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്രയൊ നേരമായ്‌ കാതിരിപ്പൂ
കസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂ
പറയൂ സഖിയേ..................
താമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ..ഓ..

ഓ..ഹൊ.ഓ..ഹൊ..
തന്തനെത..താന്തനം..

ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ജപിച്ചൂ ഞാന്‍
ഹരിചന്ദനത്തില്‍ കാശ്മീര കുങ്കുമം പനിനീരു ചേര്‍ത്തു ഞാനണിഞ്ഞു
പറയൂ സഖിയേ.................
താമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂര്‍..)

payyannūr pavitraṁ pŏnviralil ŏnnaṇiññu tarū
mĕy‌varṇṇappĕṭṭiyŏnnu tuṟannu tarū ĕllāṁ tuṟannu tarū
āḽaraṅgāraṅṅaḽoḍĕ varū āḽimāraṟiyādĕ arigil varū
ĕndinumedinuṁ ponnavaḽāy‌ ini iviḍĕ varū ŏnnidilĕ varū
prāṇasakhi priyadoḻi...
payyannūr pavitraṁ pŏnviralil ŏnnaṇiññu tarū..o..

tandanada..tāndanaṁ..
tagiḍada tijjaṁ..

virimāṟil kuḽirnilākkasavu pudaccugŏṇḍĕtrayŏ neramāy‌ kādirippū
kastūrikkuṟi tŏṭṭu kalhāra pūsūḍi kuḽappura vādil tuṟannirippū
paṟayū sakhiye..................
tāmasamĕndidile ini varuvān varuvān
payyannūr pavitraṁ pŏnviralil ŏnnaṇiññu tarū..o..

o..hŏ.o..hŏ..
tandanĕda..tāndanaṁ..

śyāmamanohara yāminiyil kāmasurabhīmandraṁ jabiccū ñān
harisandanattil kāśmīra kuṅgumaṁ paninīru serttu ñānaṇiññu
paṟayū sakhiye.................
tāmasamĕndiduvaḻi ini varuvān varuvān (payyannūr..)