Pavilattinu

പവിഴത്തിനു
Year
Language

പവിഴത്തിനു നാണം നിൻ പനിനീർച്ചൊടി കാണുമ്പോൾ
പുളകത്തിനു പോലും പൂമ്പുളകം നീ തഴുകുമ്പോൾ
കാപ്പിരികൾക്കൊരു രാപ്പനി ഞാൻ
പോക്കിരികൾക്കൊരു തീപ്പൊരി ഞാൻ ഹേയ്
(പവിഴത്തിനു...)

മിഴിമുന കൊണ്ടെഴുതീ നീയൊരു
പ്രണയക്കുറിയെൻ ഹൃദയദലത്തിൽ (2)
നിറമാറിണയിൽ നീ നഖതൂലികയാൽ
രവിവർമ്മപ്പദമെഴുതി ഞാനൊരു നളചരിതക്കിളിയായ്
(പവിഴത്തിനു...)

രതിപല്ലവി മീട്ടിയുണർത്തിയ
ലഹരിക്കുളിരായ് ഒഴുകി വരും ഞാൻ (2)
മറിമാന്മിഴി നിന്റെ മനസ്സമ്മതമെൻ ജനനം സഫലിതമാക്കി
നമ്മുടെ നിശകളലംകൃതമായി
(പവിഴത്തിനു...)

paviḻattinu nāṇaṁ nin paninīrscŏḍi kāṇumboḽ
puḽagattinu poluṁ pūmbuḽagaṁ nī taḻugumboḽ
kāppirigaḽkkŏru rāppani ñān
pokkirigaḽkkŏru tīppŏri ñān hey
(paviḻattinu...)

miḻimuna kŏṇḍĕḻudī nīyŏru
praṇayakkuṟiyĕn hṛdayadalattil (2)
niṟamāṟiṇayil nī nakhadūligayāl
ravivarmmappadamĕḻudi ñānŏru naḽasaridakkiḽiyāy
(paviḻattinu...)

radiballavi mīṭṭiyuṇarttiya
laharikkuḽirāy ŏḻugi varuṁ ñān (2)
maṟimānmiḻi ninṟĕ manassammadamĕn jananaṁ saphalidamākki
nammuḍĕ niśagaḽalaṁkṛtamāyi
(paviḻattinu...)