പട്ടം കണക്കിനു പട്ടണം ചുറ്റണ പട്ടിണിക്കാലം
കാണാപ്പുറങ്ങളിൽ തട്ടിയും മുട്ടിയും തക്കിടി കാട്ടി
ഓരോ കിനാവുമായ് കാട്ടിലും റോട്ടിലും കച്ചറ കൂട്ടി
ആരെ തിരഞ്ഞു നാം ഇത്തരം ചോദ്യത്തിനുത്തരം കണ്ടെത്തുമീ
സന്തോഷം ഖദറും സന്തോഷം സന്തോഷം
ആ...ആ...ആ..തൂ ബേചൈൻ ക്യൂ ഹോ ബസ് മുഝ്കോ ബതാരേ
ഓ മേരേ ദിൽ കീ സനം
മുഝേ നാ ഗുലാബോ ഏ ദിൽ കോ ന ബൂലോ ഹും മേരീ കസം ആ ദിൽരുബാ
ആനയ്ക്കല്ലോ അമ്മാന പൂരക്കാലം പൂനക്കുണ്ടോ പൂത്താലിക്കല്യാണം
എല്ലാക്കാലവും ഏമാത്തനൊക്കൂലണ്ണാ
അന്തിക്കുണ്ടോ അമ്പാട്ടേലച്ചാരം
തുള്ളിച്ചാടാം കള്ളിൽ പാടാം ഡാലിറേം ഡോലിയും കൊട്ടി വാ
നാടും വീടും നാടൻ പേച്ചും
നമ്പിയൂർ നാടകോം കണ്ടു വാ
ചൂതിൽ ജയിച്ചാൽ പലരും സുല്ല്
പറയാൻ കഥയിൽ പനിനീരഴക്
(പട്ടം കണക്കിനു..)
ഓരോ തേരും ഓരോരോ മിന്നല്‍പ്പണ്ടം
ഇല്ലാ പാട്ടോ പാടാനും വയ്യല്ലോ
ബോറന്മാരായ് ബേജാറും കാണിക്കല്ലേ
യോഗം വന്നാൽ റോക്കറ്റും വാങ്ങാമല്ലോ
വാസൽ ഗ്രൂപ്പും റാവൽ ഗ്രൂപ്പും വരുമെടാ ശടാശടാ മച്ചുനാ
മാറ്റൺ ടാങ്കും ടാങ്കർ ലോറീം വരുമെടാ തുരുതുരെ വാനരാ
അഴിച്ചാൽ കുരുക്കും കളി നാം കളിക്കും
കുടുങ്ങാൻ കുടുക്കിൽ പലരും പറക്കും
(പട്ടം കണക്കിനു..)