Aa janmasaubhaagyame

ആ ജന്മസൗഭാഗ്യമേ
Year
Language

ആജന്മസൌഭാഗ്യമേ നിന്റെ
നീലനേത്രങ്ങളില്‍ നീചൂടിനില്‍ക്കുമീ
നീരസം പോലും മനോജ്ഞം
വരൂ നീയെന്റെ രോമാഞ്ചമല്ലേ
എന്റെ ജീവന്റെ സംഗീതമല്ലേ?

ആ.....
പനിനീരുപെയ്യുന്ന മലരേ ഇവള്‍
പരിഭവിച്ചിങ്ങനെ നിന്നാല്‍
ഈ കവിളിലെ കല്‍ഹാരസൂനങ്ങള്‍ പിന്നെയും
കമനീയവര്‍ണ്ണങ്ങള്‍ ചൂടും
നീവെറും കാട്ടുപൂച്ചെണ്ടായി മാറും
ആ.......

സുഖമുള്ള മാവേലിക്കാറ്റേ നിന്റെ
കുളിരുള്ള ചാമരം വീശൂ ഈ
കടമിഴിക്കോണില്‍ നിന്നെരിയുന്ന നീരസം
പരിലാളനങ്ങളാല്‍ മാറ്റു ഈ നറും
മേനിയില്‍ കസ്തൂരി പൂശു
ആ........

കനകാഭിഷേകങ്ങളോടെ നീല
ക്കലയേന്തി നീങ്ങും നിലാവേ
എന്മനസ്സിലെ സങ്കല്‍പ്പ റാണിക്ക്
നിന്നിലും മഹനീയ സൌന്ദര്യമില്ലേ?
എന്‍ പ്രിയയ്ക്കെങ്ങും കളങ്കം ഇല്ലല്ലോ

ājanmasaൌbhāgyame ninṟĕ
nīlanetraṅṅaḽil nīsūḍinilkkumī
nīrasaṁ poluṁ manojñaṁ
varū nīyĕnṟĕ romāñjamalle
ĕnṟĕ jīvanṟĕ saṁgīdamalle?

ā.....
paninīrubĕyyunna malare ivaḽ
paribhavicciṅṅanĕ ninnāl
ī kaviḽilĕ kalhārasūnaṅṅaḽ pinnĕyuṁ
kamanīyavarṇṇaṅṅaḽ sūḍuṁ
nīvĕṟuṁ kāṭṭubūccĕṇḍāyi māṟuṁ
ā.......

sukhamuḽḽa māvelikkāṭre ninṟĕ
kuḽiruḽḽa sāmaraṁ vīśū ī
kaḍamiḻikkoṇil ninnĕriyunna nīrasaṁ
parilāḽanaṅṅaḽāl māṭru ī naṟuṁ
meniyil kastūri pūśu
ā........

kanagābhiṣegaṅṅaḽoḍĕ nīla
kkalayendi nīṅṅuṁ nilāve
ĕnmanassilĕ saṅgalppa ṟāṇikk
ninniluṁ mahanīya saൌndaryamille?
ĕn priyaykkĕṅṅuṁ kaḽaṅgaṁ illallo