Paridaabamide haa jeevidame

പരിതാപമിതേ ഹാ ജീവിതമേ
Work
Year
Language

പരിതാപമിതേ ഹാ ജീവിതമേ
നീ കരയൂ മാനസമേ
വിധിയേന്തിയ ഭീകര ലോകമിതേ
നീ കേഴുക കോകിലമേ
നീ കരയൂ മാനസമേ

ഇപ്പൂവാടികള്‍ വാടുന്നു
നിന്‍ മോഹന ഗാനം മായുന്നു
നിന്‍ പ്രേമ വസന്തം ആനന്ദം പിരിഞ്ഞീടുന്നു
കണ്ണീരിന്‍ കടലില്‍ താഴുകയായ് തവ
ജീവിതമാകെയിതാ നീ
കരയൂ മാനസമേ
പരിതാപമിതേ......

ആനന്ദമെഴും നിന്‍ മാനസ മോഹം തകരുന്നു
സംഗീതമതും നിന്‍ ഗദ്ഗധാരയില്‍ മൂടുന്നു
പരിശൂന്യതയില്‍ നീ താണിടുവാന്‍ നിന്‍
വിഷാദഭാരവുമായ്
നീ തകരും ജീവിതമേ

paridābamide hā jīvidame
nī karayū mānasame
vidhiyendiya bhīgara logamide
nī keḻuga kogilame
nī karayū mānasame

ippūvāḍigaḽ vāḍunnu
nin mohana gānaṁ māyunnu
nin prema vasandaṁ ānandaṁ piriññīḍunnu
kaṇṇīrin kaḍalil tāḻugayāy tava
jīvidamāgĕyidā nī
karayū mānasame
paridābamide......

ānandamĕḻuṁ nin mānasa mohaṁ tagarunnu
saṁgīdamaduṁ nin gadgadhārayil mūḍunnu
pariśūnyadayil nī tāṇiḍuvān nin
viṣādabhāravumāy
nī tagaruṁ jīvidame