പറന്നുപോയ മോഹമെന്‍ മനസ്സിനേകി പിന്നെയും
ഒരു മഞ്ജുവീണതന്‍ സംഗീതം
പറന്നുപോയ മോഹമെന്‍ മനസ്സിനേകി പിന്നെയും
ഒരു മഞ്ജുവീണതന്‍ സംഗീതം
നിറങ്ങളേഴു പൂവിടും നിരന്ന മാരിവില്ലു പോല്‍
പ്രിയമാര്‍ന്ന മോഹമേ മായാതേ
പാടുന്നോരാപ്പൂവിന്‍ മൗനം പ്രേമസംഗീതം
നീലാംബരം നീഹാരശോഭം ധ്യാനമായു്
(പാടുന്നോരാപ്പൂവിന്‍ )
ഏകാന്തതേ നിന്‍ മൗനവും ഗീതമായു്
പറന്നുപോയ മോഹമെന്‍ മനസ്സിനേകി പിന്നെയും
ഒരു മഞ്ജുവീണതന്‍ സംഗീതം
നീങ്ങുന്നു യാമങ്ങള്‍ മെല്ലേ നീങ്ങി മായുന്നൂ
നീളുന്നിതാ ജീവന്റെ കേളീലാസ്യവും
(നീങ്ങുന്നു )
നീ രാഗമായി എന്റെ നെഞ്ചിന്‍ താളമായു്
(പറന്നുപോയ)
പറന്നുപോയ മോഹമെന്‍ മനസ്സിനേകി പിന്നെയും
ഒരു മഞ്ജുവീണതന്‍ സംഗീതം