(കോ) തകിട തകിട തക തകധിമി താരോ
ജനക് ജനക് ജന ധീംതിമി താരോ
തളാംകു തരികിട തകജൊനു താനാരോ
(തകിട)
(പു.1) പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു
(പു.2) മനസ്സിനുള്ളിലെ മായാവനിയില്‍ മയൂരനൃത്തം കണ്ടു
(പു.1) പൂവെയിലില്‍ പുലര്‍ വെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
(പു.2) പൂവെയിലില്‍ പുലര്‍ വെയിലില്‍ ശിശിരശലഭമൊരുങ്ങിയോ
(പു.1) ഈ സ്നേഹസാന്ദ്ര നിമിഷങ്ങള്‍ നമ്മെയൊരു രാഗമാല്യമാക്കും
(പു.2) ഒരു ദേവമാല്യമാക്കും
(പു.1) പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു
(പു.1) പനിനീര്‍ മഴയായു് ചാറിയും നിന്‍ നെറുകില്‍ മറുകായു് മാറിയും
(പു.2) അഴകിന്‍ പുഴയില്‍ തോണിയായു് ആദ്യവസന്തം തേടിയും
(പു.1) ചിറകായു് സ്വയമുയരുകയാണൊരു ജന്മം
(പു.2) അതിലെഴുതാം ഇനിയനിതരശുഭലയ മന്ത്രം
(പു.1) കൈത്തിരിയായു് നിന്‍ കാല്‍പ്പാടുകളില്‍ പിരിയാതെ നില്‍ക്കുമെന്നും
(പു.2) ഒരു സൂര്യനാളം പോലെ
(പു.1) പറന്നു വന്നൊരു പാട്ടില്‍ ഞാനൊരു പരാഗമേഘം കണ്ടു
(കോ) ഹേയു് തകിട തകിട തക തകധിമി താരോ
ജനക് ജനക് ജന ധീംതിമി താരോ
തളാംകു തരികിട തകജൊനു താനാരോ
(പു.2) പകലിന്‍ വെയിലില്‍ പാറിയും നിന്‍ കനവിന്‍ കടലില്‍ നീന്തിയും
(പു.1) നിഴലിന്‍ വഴിയില്‍ പമ്മിയും മെഴുകായു് മനസ്സില്‍ മിന്നിയും
(പു.2) അമൃതായു് സ്വയമലിയുമൊരാതിരയല്ലോ
(പു.1) നിരനുരയാന്‍ ചിരിമലരുകളുതിരുകയല്ലോ
(പു.2) നിന്‍ പ്രാര്‍ത്ഥനയില്‍ നാം ആശ്ചര്യമായു് ശ്രുതി ചേര്‍ന്നു നില്‍ക്കുമെന്നും
(പു.1) ഒരു ദീപനാളം പോലെ
(പറന്നു വന്നൊരു)
(കോ) ല ലാ ലെലാ......