സാഗര നീലിമ  കടമിഴിക്കോണില്‍
ഒളിച്ചു നിര്‍ത്തിയ വിഗ്രഹമേ.. {സാഗര..}
ജ്വലിച്ചു നില്ക്കും അഭൌമ സൌന്ദര്യം
തുടിച്ചു നിന്നെന് ഹൃദയത്തില്‍ {ജ്വലിച്ചു..}{സാഗര..}
വര്‍ണ സ്വപ്നങ്ങളാല് തുന്നിയെടുത്തൊരെന്
ലോലമാം ചിറകുകള് ആഞ്ഞു വീശി {വര്‍ണ...}
നിന്നോടൊത്തൊരു നര്‍ത്തനമാടാന്‍
നിര്‍മലെ ഞാന്‍ വൃഥാ കൊതിച്ചു പോയി...{നിന്നോടൊത്തൊരു...}{സാഗര..}
ഇന്നലെയോളം നീ എന്നില്‍ ഉണര്‍ത്തിയ
രാഗാര്‍ദ്ര ഭാവങ്ങള്‍  പൊഴിയുമ്പോള്‍ {ഇന്നലെയോളം..}
ഊഷ്മളമാകുമെന് ദീര്‍ഘ നിശ്വാസങ്ങള്‍
ഉത്തരമെകുവാനാവാതെ {ഊഷ്മളമാ...}{സാഗര ...}