Panyajavan kaattile

പഞ്ചവന്‍ കാട്ടിലെ
Year
Language

പഞ്ചവൻ കാട്ടിലെ തമ്പുരാനേ
പച്ചിലക്കുടിലിലെ തമ്പുരാനേ
വെള്ളിമലത്താഴ്വരയിൽ
അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു
ഞാനും വന്നോട്ടേ ??
(പഞ്ചവൻ കാട്ടിലെ...)

വെള്ളാരം കുന്നിലെ തമ്പുരാട്ടീ
വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ
വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ
നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ??
കല്ലും മുള്ളും കാലിൽ കൊള്ളുകേല
എനി കൈപിടിക്കാൻ നീയില്ലെ എനിക്കു മുൻപേ

കാട്ടു ജന്തുക്കളോടി അടുത്താലോ
കാറ്റത്തും വെയിലത്തും തളർന്നാലോ
കൂട്ടിനു നീയെന്റെ കൂടെയുള്ളപ്പോൾ
ഏതു കൂറ്റനേമടിയന്നു പേടിയില്ല
കൂറ്റനേ അടിയനു പേടിയില്ല
പഞ്ചവൻ കാട്ടിലെ തമ്പുരാനേ
പച്ചിലക്കുടിലിലെ തമ്പുരാനേ
വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ
നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ??

തേനും തിനയും എന്നിൽ ഉള്ളപ്പോളെന്തേ
വേറൊരു വനം തേടി പോകുന്നു നീ
ഈ നറും തേനാർക്കും വിൽക്കാനല്ല
ഹൃദയത്തിൽ നിത്യ വിരുന്നേകാനല്ലോ

വെള്ളാരം കുന്നിലെ തമ്പുരാട്ടീ
വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ
വെള്ളിമലത്താഴ്വരയിൽ
അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു
ഞാനും വന്നോട്ടേ ??

pañjavan kāṭṭilĕ tamburāne
paccilakkuḍililĕ tamburāne
vĕḽḽimalattāḻvarayil
allippūndeninu poguṁ nin kūḍĕ kūṭṭinu
ñānuṁ vannoṭṭe ??
(pañjavan kāṭṭilĕ...)

vĕḽḽāraṁ kunnilĕ tamburāṭṭī
vĕḽḽoṭṭuvaḽayiṭṭa tamburāṭṭī
vĕḽḽimalattāḻvarayil ĕn kūḍĕ kūṭṭinu vannāl
nin kālil kalluṁ muḽḽuṁ padiccālo ??
kalluṁ muḽḽuṁ kālil kŏḽḽugela
ĕni kaibiḍikkān nīyillĕ ĕnikku munpe

kāṭṭu jandukkaḽoḍi aḍuttālo
kāṭrattuṁ vĕyilattuṁ taḽarnnālo
kūṭṭinu nīyĕnṟĕ kūḍĕyuḽḽappoḽ
edu kūṭranemaḍiyannu peḍiyilla
kūṭrane aḍiyanu peḍiyilla
pañjavan kāṭṭilĕ tamburāne
paccilakkuḍililĕ tamburāne
vĕḽḽimalattāḻvarayil ĕn kūḍĕ kūṭṭinu vannāl
nin kālil kalluṁ muḽḽuṁ padiccālo ??

tenuṁ tinayuṁ ĕnnil uḽḽappoḽĕnde
veṟŏru vanaṁ teḍi pogunnu nī
ī naṟuṁ tenārkkuṁ vilkkānalla
hṛdayattil nitya virunnegānallo

vĕḽḽāraṁ kunnilĕ tamburāṭṭī
vĕḽḽoṭṭuvaḽayiṭṭa tamburāṭṭī
vĕḽḽimalattāḻvarayil
allippūndeninu poguṁ nin kūḍĕ kūṭṭinu
ñānuṁ vannoṭṭe ??