Panineerppoovinre

പനിനീർപ്പൂവിന്റെ
Work
Year
Language

പനിനീര്‍പ്പൂവിന്റെ പട്ടുതാളില്‍
പളുങ്കുപോലൊരു മഞ്ഞുതുള്ളി
പോയ രജനിതന്‍ കണ്ണുനീരോ
വന്ന പകലിന്റെ കാണിക്കയോ

ഏകാന്തദുഃഖത്തിന്‍ നീലാംബരത്തില്‍
ഏതോ ശരത്കാല നീരദമായ് ഞാന്‍
എന്‍ മിഴിത്തുമ്പിലെ നക്ഷത്രമുത്തേ
നിന്നെ ജ്വലിപ്പിച്ചതേതു സായാഹ്നം?

മൂകാന്ധകാരത്തിന്നലയാഴി തന്നില്‍
ഏതോ നിരാധാരശേഖരമായ് ഞാന്‍
എന്‍ ജീവബിന്ദുവാം കണ്ണുനീര്‍ മുത്തേ
നിന്നെയണിയുന്നതേതു ഗന്ധര്‍വ്വന്‍?

paninīrppūvinṟĕ paṭṭudāḽil
paḽuṅgubolŏru maññuduḽḽi
poya rajanidan kaṇṇunīro
vanna pagalinṟĕ kāṇikkayo

egāndaduḥkhattin nīlāṁbarattil
edo śaratkāla nīradamāy ñān
ĕn miḻittumbilĕ nakṣatramutte
ninnĕ jvalippiccadedu sāyāhnaṁ?

mūgāndhagārattinnalayāḻi tannil
edo nirādhāraśekharamāy ñān
ĕn jīvabinduvāṁ kaṇṇunīr mutte
ninnĕyaṇiyunnadedu gandharvvan?