ലോലരാഗക്കാറ്റേ
കുളിരെന്നില്‍ പെയ്യും കാറ്റേ
മനതാരില്‍ മദമൂട്ടും
ഒരു പാട്ടിന് ശ്രുതി മീട്ട്
അതു തീര്‍ക്കും മഞ്ചലില്‍
സ്വയം ഊഞ്ഞാലാടട്ടെ
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
(ലോല രാഗ)
രാഗം തൂവും മോഹം മൂകം ഏതോ തേടുന്നു
ഗന്ധംകൊള്ളും പൂവിന് രാഗം വര്‍ണ്ണം ചാര്‍ത്തുന്നു
പൊന്കനവുകളില് വെണ്‍ചിറകുകളില്‍
തന്കുളിരുകളില് സ്വര്‍ഗ്ഗം തീർക്കുന്നു
ചിരകാലമോഹങ്ങള്‍ സുഖം നേടിയാടട്ടേ
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
ലാ..ലാ ..ലാ
(ലോല രാഗ )
ഏതോ ഭാവം തേടുന്നുള്ളം
മുന്നില്‍ കണ്ടുവോ
തേടും കണ്ണില്‍ കാണും സ്വപ്നം
വര്‍ഷം പെയ്തുവോ
ചന്ദനയരുവി തന് കുളിര് തൂവി
തങ്കമാം അഴകില്‍ ലയം തീര്‍ക്കുന്നു
ജീവമേള താളങ്ങള്‍ സ്വരരാഗഭാവങ്ങള്
ഇവരെന്‍ ഇളം മാടപ്രാവുകള്‍
നറും പീലിപ്പൂവുകള്‍
(ലോല രാഗ )