Panineer poygagal

പനിനീര്‍ പൊയ്കകള്‍
Year
Language

പനിനീർ പൊയ്കകൾ മിഴികൾ...ഇളനീർ തുള്ളികൾ മൊഴികൾ
കുരുന്നു കൂവളപ്പൂക്കൾ...കുളിരണിഞ്ഞ കിനാക്കൾ...
മധുരശാരികേ നിന്റെ മനസ്സു് മാമയിൽ തൂവൽ...

കളഭകുങ്കുമമണിയുമ്പോൾ...കർണ്ണികാരം വിരിയുമ്പോൾ
പുലർനിലാവേ നിൻ കവിളിൽ പൂത്തുനിൽക്കും നവരാഗം...
കഥ പറഞ്ഞും കവിത പാടിയും
കണ്ണിലേതോ കൊതിയുമായ് നിൻ
അരികിലണയാം ഞാൻ...ആർദ്ര ഭാവുകമായ്...
കാണാ വേണുവിലെ പാട്ടിൻ ഈണവുമായ്
കാറ്റും കൂടണയാറായ്...മോഹം പൂവണിയാറായ്...
(പനിനീർ പൊയ്കകൾ....)

ശിശിരനൂപുര വാടികളിൽ ശലഭമായ് ഞാൻ അണയുമ്പോൾ
പ്രണയമുതിരും തൂമധുവായ്...പെയ്തിറങ്ങി നിൻ ഹൃദയം..
കരളിനുള്ളിൽ കനവു കോർക്കും
കസവുനൂലിൻ ഇഴകൾ നെയ്യാൻ
കാത്തിരിപ്പൂ ഞാൻ...ഓർത്തിരിപ്പൂ ഞാൻ...
ഓരോ രാത്രിയിലും സ്വപ്നം കണ്ടുണരാൻ
നീയെൻ നെഞ്ചണയേണം...കാണാപ്പൊന്നുഴിയേണം...
(പനിനീർ പൊയ്കകൾ....)

paninīr pŏygagaḽ miḻigaḽ...iḽanīr tuḽḽigaḽ mŏḻigaḽ
kurunnu kūvaḽappūkkaḽ...kuḽiraṇiñña kinākkaḽ...
madhuraśārige ninṟĕ manassu് māmayil tūval...

kaḽabhaguṅgumamaṇiyumboḽ...karṇṇigāraṁ viriyumboḽ
pularnilāve nin kaviḽil pūttunilkkuṁ navarāgaṁ...
katha paṟaññuṁ kavida pāḍiyuṁ
kaṇṇiledo kŏdiyumāy nin
arigilaṇayāṁ ñān...ārdra bhāvugamāy...
kāṇā veṇuvilĕ pāṭṭin īṇavumāy
kāṭruṁ kūḍaṇayāṟāy...mohaṁ pūvaṇiyāṟāy...
(paninīr pŏygagaḽ....)

śiśiranūbura vāḍigaḽil śalabhamāy ñān aṇayumboḽ
praṇayamudiruṁ tūmadhuvāy...pĕydiṟaṅṅi nin hṛdayaṁ..
karaḽinuḽḽil kanavu korkkuṁ
kasavunūlin iḻagaḽ nĕyyān
kāttirippū ñān...orttirippū ñān...
oro rātriyiluṁ svapnaṁ kaṇḍuṇarān
nīyĕn nĕñjaṇayeṇaṁ...kāṇāppŏnnuḻiyeṇaṁ...
(paninīr pŏygagaḽ....)