Pandu pandoru

പണ്ടു പണ്ടൊരു
Year
Language

പണ്ടു പണ്ടൊരു രാജാവിന്റെ കൊട്ടാരത്തിലെ ശില്പി
മന്ത്രവാദം പഠിച്ചൊരു മായാജാലശില്പി
കല്ലുകൊണ്ടും മരം കൊണ്ടും കടഞ്ഞെടുത്തുണ്ടാക്കി
കണ്ടാലാരും കൊതിക്കുന്ന പഞ്ചവര്‍ണ്ണക്കുതിര
(പണ്ടു പണ്ടൊരു)
ഓടുവാനൊരു മന്ത്രം ചാടുവാനൊരു മന്ത്രം
പാറിപ്പാറി വിണ്ണിലേക്കു പറക്കുവാനൊരു മന്ത്രം
അരമനയിലെ രാജകുമാരന്‍ അരുമപ്പൊന്നുണ്ണി
അവനൊരു ദിവസം ഒളിച്ചു കേട്ടു
ഒറ്റമന്ത്രം പഠിച്ചു (പണ്ടു പണ്ടൊരു)

തന്ത്രത്തിലാ കുതിരകേറി മന്ത്രമവന്‍ ചൊല്ലി
മന്ദമന്ദം വാനിലേക്കു കുതിര പാറിപ്പൊന്തി
മണ്ണിലേക്കു താഴാനുള്ള മന്ത്രമറിയാതെ
വിണ്ണിലൂടെ സവാരിയാണിന്നുമുണ്ണിക്കുട്ടന്‍
(പണ്ടു പണ്ടൊരു)

paṇḍu paṇḍŏru rājāvinṟĕ kŏṭṭārattilĕ śilbi
mandravādaṁ paṭhiccŏru māyājālaśilbi
kallugŏṇḍuṁ maraṁ kŏṇḍuṁ kaḍaññĕḍuttuṇḍākki
kaṇḍālāruṁ kŏdikkunna pañjavarṇṇakkudira
(paṇḍu paṇḍŏru)
oḍuvānŏru mandraṁ sāḍuvānŏru mandraṁ
pāṟippāṟi viṇṇilekku paṟakkuvānŏru mandraṁ
aramanayilĕ rājagumāran arumappŏnnuṇṇi
avanŏru divasaṁ ŏḽiccu keṭṭu
ŏṭramandraṁ paṭhiccu (paṇḍu paṇḍŏru)

tandrattilā kudirageṟi mandramavan sŏlli
mandamandaṁ vānilekku kudira pāṟippŏndi
maṇṇilekku tāḻānuḽḽa mandramaṟiyādĕ
viṇṇilūḍĕ savāriyāṇinnumuṇṇikkuṭṭan
(paṇḍu paṇḍŏru)