Pagal poove (m)

പകല്‍ പൂവേ (m)
Year
Language

പകല്‍പ്പൂവേ പൊഴിയാതേ
ഇരുൾക്കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

ഓ.......
സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി
സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ
ആരോ... ആയോ......
മോഹങ്ങള്‍ മോഹിച്ചതാകേ
മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു പോയോ..
പോയോ.....
ഉള്ളം തുളുമ്പാതേ വിളങ്ങേണം വിധിഗതിയില്‍ നീ
ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

pagalppūve pŏḻiyāde
iruḽkkāṭṭil iḻayāde
kaṇṇīr maḻa tornnu
kālaṁcŏlluṁ kāvyaṁ ĕnnuṁ sāndvanaṁ
kalahaṅṅaḽ māykkuṁ kalayāguṁ snehaṁ
snehagīdāñjali gīdaṁ jīvidaṁ

o.......
svarggaṅṅaḽ ŏnnŏnnāyi neḍi
svandattin saundaryadīrattinumagale
āro... āyo......
mohaṅṅaḽ mohiccadāge
mandasmidattinṟĕ sandaṁ vĕḍiññaṅṅu poyo..
poyo.....
uḽḽaṁ tuḽumbāde viḽaṅṅeṇaṁ vidhigadiyil nī
sinnuṁ manassinnuṁ uṣassinnuṁ mele
sidadīrkkuṁ sandhye aśrubuṣpāñjaliyegū mūgamāy

pagalppūve pŏḻiyāde iruḽkāṭṭil iḻayāde
kaṇṇīr maḻa tornnu
kālaṁ sŏlluṁ kāvyaṁ ĕnnuṁ sāndvanaṁ
kalahaṅṅaḽ māykkuṁ kalayāguṁ snehaṁ
snehagīdāñjali gīdaṁ jīvidaṁ